---
title: "നാല് വർഷമായി ക്രൈംബ്രാഞ്ച് തിരയുന്ന പ്രതിക്കൊപ്പം സന്ദീപ് വാര്യര്‍ അടക്കമുള്ള  യു.ഡി.എഫ്. നേതാക്കൾ; ഗൾഫിലെ ജ്വല്ലറി ഉദ്ഘാടന ചിത്രങ്ങൾ വിവാദത്തിൽ"
english_title: "UDF Leaders, Including Sandeep Varier, in Controversy Over Photo With Wanted Accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391136/udf-leaders-photo-wanted-accused-controversy"
published_at: "2026-11-11T11:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af40888f2297_udf-leaders-photo-wanted-accused-controversy.jpg"
keywords: ["UDFLeaders", "SandeepVarier", "CrimeBranch", "WantedAccused", "JewelleryInauguration"]
---

# നാല് വർഷമായി ക്രൈംബ്രാഞ്ച് തിരയുന്ന പ്രതിക്കൊപ്പം സന്ദീപ് വാര്യര്‍ അടക്കമുള്ള  യു.ഡി.എഫ്. നേതാക്കൾ; ഗൾഫിലെ ജ്വല്ലറി ഉദ്ഘാടന ചിത്രങ്ങൾ വിവാദത്തിൽ

> **Lead Summary:** **കാസർകോട്: **കൊലക്കേസ് പ്രതിക്കൊപ്പമുള്ള യു.ഡി.എഫ്. നേതാക്കളുടെ ചിത്രം പുറത്തുവന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വിവാദമാകുന്നു. അബൂബക്കർ സിദ്ദിഖ് കൊലക്കേസിലെ പ്രതിയായ അഹമ്മദ് റയീസിനൊപ്പം സന്ദീപ് വാര്യർ എം.എൽ.എ, എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ് എന്നിവർ നിൽക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

## Article Content

**കാസർകോട്: **കൊലക്കേസ് പ്രതിക്കൊപ്പമുള്ള യു.ഡി.എഫ്. നേതാക്കളുടെ ചിത്രം പുറത്തുവന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വിവാദമാകുന്നു. അബൂബക്കർ സിദ്ദിഖ് കൊലക്കേസിലെ പ്രതിയായ അഹമ്മദ് റയീസിനൊപ്പം സന്ദീപ് വാര്യർ എം.എൽ.എ, എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ് എന്നിവർ നിൽക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഒരാഴ്ച മുൻപ് ഗൾഫിൽ ഒരു ജ്വല്ലറി ഉദ്ഘാടനവേളയിൽ എടുത്തതാണ് ഈ ചിത്രം. നാല് വർഷമായി സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിച്ചു കൊണ്ടിരിക്കുന്ന പ്രതിയാണ് അഹമ്മദ് റയീസ്. 2022 ജൂൺ 26-നാണ് ദുബായിലേക്കുള്ള ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഉപ്പളയിൽ ക്വട്ടേഷൻ സംഘം കാസർകോട്ടെ അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

ഈ കേസിലെ 13-ാം പ്രതിയാണ് റയീസ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കെതിരെ അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ചിരുന്നു. ഇത്രയും കാലമായി പൊലീസ് തിരയുന്ന പിടികിട്ടാപ്പുള്ളിക്കൊപ്പമുള്ള യു.ഡി.എഫ്. നേതാക്കളുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

എന്നാൽ ചിത്രത്തിലെ വ്യക്തിയെ തനിക്ക് വ്യക്തിപരമായി അറിയില്ലെന്ന് സന്ദീപ് വാര്യർ മാധ്യമങ്ങളോട് പ്രതികരിച്ചു. കെ.എം.സി.സിയുടെ പരിപാടിക്ക് പോയപ്പോൾ ജ്വല്ലറി ഉദ്ഘാടനമുണ്ട്, കയറിയിട്ട് പോകാം എന്ന് മഞ്ചേശ്വരം എം.എൽ.എ. പറഞ്ഞതുപ്രകാരമാണ് അവിടെയെത്തിയത്.

നിരവധി പേർ അന്ന് ഒപ്പം ഫോട്ടോയെടുത്തിരുന്നുവെന്നും ആരൊക്കെയാണെന്ന് തനിക്ക് അറിയാൻ കഴിയില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. ചുരുങ്ങിയത് അൻപതോളം പേരെങ്കിലും വന്ന് ഫോട്ടോയെടുത്തിട്ടുണ്ടാകുമെന്നും ബാക്ക്ഗ്രൗണ്ട് പരിശോധിച്ചിട്ടല്ലല്ലോ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

A photo of UDF leaders, including Sandeep Varier, N.A. Nellikunnu and A.K.M. Ashraf, with Ahmed Rayees, an accused in the Abu Bakker Siddique murder case, has sparked controversy. The image, reportedly taken at a jewellery inauguration in the Gulf, drew attention because Rayees has been under police search for years. Varier said he did not know the person personally and had attended the venue on invitation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391136/udf-leaders-photo-wanted-accused-controversy)