---
title: "'മഴ പറഞ്ഞ കഥ' ദേശീയ ഫോട്ടോഗ്രാഫി മത്സരം: ഒന്നാം സ്ഥാനം പങ്കിട്ട് തൃശ്ശൂർ കോഴിക്കോട് സ്വദേശികൾ"
english_title: "‘Mazhha Paranja Katha’ National Photography Contest: Thrissur and Kozhikode Share Top Prize"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391134/mazhha-paranja-katha-photography-contest-winners-NEW"
published_at: "2026-11-11T11:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af406ba1bcf0_mazhha-paranja-katha-photography-contest-winners.jpg"
keywords: ["PhotographyContest", "KeralaNews", "Kozhikode", "Thrissur", "VictorGeorge"]
---

# 'മഴ പറഞ്ഞ കഥ' ദേശീയ ഫോട്ടോഗ്രാഫി മത്സരം: ഒന്നാം സ്ഥാനം പങ്കിട്ട് തൃശ്ശൂർ കോഴിക്കോട് സ്വദേശികൾ

> **Lead Summary:** > **കോഴിക്കോട്: **പ്രശസ്ത ഫോട്ടോഗ്രാഫർ വിക്ടർ ജോർജിന്റെ ഓർമ്മയ്ക്കായി COCA കോഴിക്കോട് ജില്ലാ കമ്മിറ്റി ദേശീയ തലത്തിൽ സംഘടിപ്പിച്ച "മഴ പറഞ്ഞ കഥ" ഫോട്ടോഗ്രാഫി മത്സരത്തിന്റെ (സീസൺ 2) വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണത്തെ ഒന്നാം സമ്മാനം തൃശൂർ സ്വദേശി സുനിൽ പുനർക്ക, കോഴിക്കോട് സ്വദേശി രോഹിത് തയ്യിൽ എന്നിവർ പങ്കിട്ടു.

## Article Content

> **കോഴിക്കോട്: **പ്രശസ്ത ഫോട്ടോഗ്രാഫർ വിക്ടർ ജോർജിന്റെ ഓർമ്മയ്ക്കായി COCA കോഴിക്കോട് ജില്ലാ കമ്മിറ്റി ദേശീയ തലത്തിൽ സംഘടിപ്പിച്ച "മഴ പറഞ്ഞ കഥ" ഫോട്ടോഗ്രാഫി മത്സരത്തിന്റെ (സീസൺ 2) വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണത്തെ ഒന്നാം സമ്മാനം തൃശൂർ സ്വദേശി സുനിൽ പുനർക്ക, കോഴിക്കോട് സ്വദേശി രോഹിത് തയ്യിൽ എന്നിവർ പങ്കിട്ടു.

കണ്ണൂർ സ്വദേശി മനേഷ് മോഹൻ രണ്ടാം സമ്മാനവും പാലക്കാട് സ്വദേശി ബാബു നൈസ് മൂന്നാം സമ്മാനവും കരസ്ഥമാക്കി. ഇത്തവണ വിദ്യാർത്ഥികൾക്കായി പ്രത്യേകമായി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ അർജുൻ സുഭാഷ് (ഒന്നാം സമ്മാനം), അസ്മിൻ സയാൻ (രണ്ടാം സമ്മാനം), ബവീഷ് പട്ടാൻ (മൂന്നാം സമ്മാനം) എന്നിവർ വിജയികളായി.

മണികണ്ഡൻ കോലാഴി (തൃശൂർ), സജീവ് വസദിനി (തൃശൂർ), സുഭാഷ് കൊടുവള്ളി (കോഴിക്കോട്), സുരേഷ് കിഴുത്താണി (തൃശൂർ), ബെന്നി തുത്തിയൂർ (പാലക്കാട്) എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുനൂറോളം മത്സരാർത്ഥികളിൽ നിന്ന് ലഭിച്ച മികച്ച എൻട്രികളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.

വാർത്താസമ്മേളനത്തിൽ COCA ജില്ലാ വൈസ് പ്രസിഡന്റ് മുരളീധരൻ മംഗലോളി അധ്യക്ഷത വഹിച്ചു. മത്സര കൺവീനറും ജില്ലാ സെക്രട്ടറിയുമായ വിജിൻ വാവാസ് സ്വാഗതം ആശംസിച്ചു. മത്സര ജൂറി ചെയർമാനും സംവിധായകനും എഴുത്തുകാരനുമായ പാമ്പള്ളി മത്സര വിലയിരുത്തലുകൾ നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.

മത്സര കാര്യങ്ങളെക്കുറിച്ച് ജില്ലാ പി.ആർ.ഒ.യും മത്സര ചെയർമാനുമായ ബബിലേഷ് പെപ്പർ ലൈറ്റ് വിശദീകരിച്ചു. ജില്ലാ ട്രഷറർ വേണു കല്ലാച്ചി നന്ദി രേഖപ്പെടുത്തി. വിജയികൾക്കുള്ള പുരസ്കാരങ്ങൾ ഡിസംബറിൽ നടക്കുന്ന COCA ജില്ലാ കൺവെൻഷനിൽ വെച്ച് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

COCA Kozhikode district committee announced the winners of the second season of the national photography contest ‘Mazhha Paranja Katha’, held in memory of photographer Victor George. Thrissur’s Sunil Punarka and Kozhikode’s Rohith Thayyil shared the first prize, while district-level and student category winners were also named.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391134/mazhha-paranja-katha-photography-contest-winners-NEW)