---
title: "കലോത്സവ വേദിയിൽ പാട്ടുപാടാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വേർപാട്; ജുവൽ ലക്ഷ്മിയുടെ മരണത്തിൽ ഞെട്ടി വളയം"
english_title: "Jewel Lakshmi’s Death Shocks Nadapuram as She Was Set to Sing at School Fest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391121/jewel-lakshmi-death-school-fest-"
published_at: "2026-11-11T10:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3fef0d3746_valayam-class-8-girl-found-dead-home.jpg"
keywords: ["KeralaNews", "SchoolFestival", "StudentDeath", "Nadapuram", "ArtsFestival"]
---

# കലോത്സവ വേദിയിൽ പാട്ടുപാടാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വേർപാട്; ജുവൽ ലക്ഷ്മിയുടെ മരണത്തിൽ ഞെട്ടി വളയം

> **Lead Summary:** **നാദാപുരം: **പഠനത്തിലും പാട്ടിലും മിടുക്കിയായ ഏവരുടെയും പ്രിയപ്പെട്ട എട്ടാം ക്ലാസുകാരി ജുവൽ ലക്ഷ്മിയുടെ വേർപാട് വിശ്വസിക്കാനാകാതെ നാടും വീടും വിങ്ങുന്നു. ഇന്ന് ആരംഭിക്കുന്ന നാദാപുരം ഉപജില്ല സ്കൂൾ കലോത്സവ വേദിയിൽ നാടൻപാട്ടുമായി തിളങ്ങാനിരുന്ന കുട്ടി ഗായികയുടെ അപ്രതീക്ഷിത വിയോഗം വളയം ഗ്രാമത്തെയും കൂട്ടുകാരെയും കടുത്ത ദുഃഖത്തിലാഴ്ത്തി.

## Article Content

**നാദാപുരം: **പഠനത്തിലും പാട്ടിലും മിടുക്കിയായ ഏവരുടെയും പ്രിയപ്പെട്ട എട്ടാം ക്ലാസുകാരി ജുവൽ ലക്ഷ്മിയുടെ വേർപാട് വിശ്വസിക്കാനാകാതെ നാടും വീടും വിങ്ങുന്നു. ഇന്ന് ആരംഭിക്കുന്ന നാദാപുരം ഉപജില്ല സ്കൂൾ കലോത്സവ വേദിയിൽ നാടൻപാട്ടുമായി തിളങ്ങാനിരുന്ന കുട്ടി ഗായികയുടെ അപ്രതീക്ഷിത വിയോഗം വളയം ഗ്രാമത്തെയും കൂട്ടുകാരെയും കടുത്ത ദുഃഖത്തിലാഴ്ത്തി.

ഇന്ന് മുതൽ ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ ആരംഭിക്കുന്ന നാദാപുരം ഉപജില്ല സ്‌കൂൾ കലോത്സവത്തിൽ കൂട്ടുകാരുമൊത്ത് നാളെ നാടൻ പാട്ട് അവതരിപ്പിക്കാൻ എല്ലാ ഒരുക്കങ്ങളും അവർ നടത്തി. ഏറെ ദിവസത്തെ പരിശീലനത്തിൽ ഡ്രെസ്സ് കോഡ് വരെ ഒരുക്കി അരിങ്ങിലെത്താനിരിക്കെയാണ് പെൺകുട്ടികളുടെ നാടൻ പാട്ടിൻ്റെ ലീഡർ കൂടിയായ ജുവൽ ലക്ഷ്മിയുടെ ആകസ്മിക മരണം സംഭവിച്ചത്.

വളയം പരദേവത ക്ഷേത്ര പരിസരത്തെ എക്സൈസ് ഉദ്യോഗസ്ഥനായ കുറ്റിക്കാട്ടിൽ കിഴക്കേടത്ത് ഷാജിയുടെ മകളാണ് പതിമൂന്ന് കാരിയായ ജുവൽ ലക്ഷ്മി. വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന ജുവൽ നല്ല മിടുക്കിയായ കുട്ടിയാണെന്ന് ക്ലാസ് ടീച്ചർ റഷീദ് മാസ്റ്റർ പറഞ്ഞു.

ഇന്നലെ രാത്രി എട്ടര മണിയോടെയാണ് സംഭവം. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ വളയം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. വളയം കുറ്റിക്കാട് യു.പി. സ്കൂൾ അധ്യാപിക രബിഷയാണ് അമ്മ. സഹോദരങ്ങളായ ഉദിത്ത്, വേദസ്.

*(മാനസിക പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ സഹായം തേടുക. ടെലി മനസ് ഹെൽപ്‌ലൈൻ: 14416, ഡിസ്ട്രസ് ഹെൽപ്‌ലൈൻ: 1056)*

Jewel Lakshmi, a Class 8 student and talented singer from Valayam, died unexpectedly just hours before she was due to perform at the Nadapuram sub-district school arts festival. Her sudden death has left her family, classmates and the local community in deep shock and grief.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391121/jewel-lakshmi-death-school-fest-)