---
title: "മയക്കുമരുന്ന് പരാമർശം പൊല്ലാപ്പായി..! രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശം; ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്"
english_title: "Court Notice to R. Sreelekha Over Remarks Against Rahul Gandhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391104/court-notice-r-sreelekha-rahul-gandhi-remarks"
published_at: "2026-11-11T08:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3e0fb9378a_court-notice-r-sreelekha-rahul-gandhi-remarks.jpg"
keywords: ["RahulGandhi", "RSreelekha", "CourtNotice", "DefamationCase", "KeralaPolitics"]
---

# മയക്കുമരുന്ന് പരാമർശം പൊല്ലാപ്പായി..! രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശം; ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്

> **Lead Summary:** **കൊല്ലം: **രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ. ശ്രീലേഖയ്ക്ക് കോടതിയുടെ നോട്ടീസ്. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് മാവേലിക്കര കോടതിയാണ് നോട്ടീസ് അയച്ചത്. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാറിന്റെ പരാതിയിലാണ് നടപടി. ആർ. ശ്രീലേഖയ്‌ക്കെതിരെ ക്രിമിനൽ മാനനഷ്ട കേസാണ് കെ.പി. ശ്രീകുമാർ ഫയൽ ചെയ്തിരിക്കുന്നത്.

## Article Content

**കൊല്ലം: **രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ. ശ്രീലേഖയ്ക്ക് കോടതിയുടെ നോട്ടീസ്. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് മാവേലിക്കര കോടതിയാണ് നോട്ടീസ് അയച്ചത്. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാറിന്റെ പരാതിയിലാണ് നടപടി. ആർ. ശ്രീലേഖയ്‌ക്കെതിരെ ക്രിമിനൽ മാനനഷ്ട കേസാണ് കെ.പി. ശ്രീകുമാർ ഫയൽ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബർ 14-ന് പുനലൂരിൽ വെച്ചാണ് വിവാദമായ പരാമർശം ഉണ്ടായത്. പുനലൂരിൽ സംഘടിപ്പിച്ച ബി.ജെ.പി. പ്രതിഷേധ ജനസഭയിൽ സംസാരിക്കവെ, മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ദില്ലിയിൽ കാണിക്കുന്നതെന്നായിരുന്നു ആർ. ശ്രീലേഖയുടെ പരാമർശം. ഈ പ്രസ്താവനയ്ക്കെതിരെയാണ് കോൺഗ്രസ് നേതൃത്വം കോടതിയെ സമീപിച്ചത്.

യൂത്ത് കോൺഗ്രസ് ഡിജിപിക്ക് നൽകിയ പരാതിയിൽ പുനലൂർ പൊലീസ് ആണ് ശ്രീലേഖയ്ക്കെതിരെ കലാപാഹ്വാനം ഉൾപ്പെടെ ചുമത്തി കേസെടുത്തത്. ബിഎൻഎസ് 192 പ്രകാരമാണ് പൊലീസ് നടപടി. ഒരു വർഷം വരെ തടവ്, അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ രണ്ടു കൂടി ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ചുമത്തിയത്.

A Mavelikkara court has issued notice to BJP leader R. Sreelekha, directing her to appear in person over alleged defamatory remarks against Rahul Gandhi. The complaint was filed by KPCC general secretary K.P. Sreekumar, who has initiated a criminal defamation case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391104/court-notice-r-sreelekha-rahul-gandhi-remarks)