---
title: "കടകളിൽ കിട്ടുന്ന അതേ രുചിയിൽ സൂപ്പർ മൊരിഞ്ഞ പൊരിച്ച പത്തിരി; ഇത് ഉണ്ടാക്കാൻ ഇത്രയും എളുപ്പമോ?"
english_title: "Super Crispy Fried Pathiri Like the Shops, Easy to Make at Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391101/crispy-fried-pathiri-home-recipe"
published_at: "2026-11-11T08:46:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3ded4af7fd_crispy-fried-pathiri-home-recipe.jpg"
keywords: ["MalabarCuisine", "PathiriRecipe", "KeralaFood", "FriedSnack", "HomeCooking"]
---

# കടകളിൽ കിട്ടുന്ന അതേ രുചിയിൽ സൂപ്പർ മൊരിഞ്ഞ പൊരിച്ച പത്തിരി; ഇത് ഉണ്ടാക്കാൻ ഇത്രയും എളുപ്പമോ?

> **Lead Summary:** ** **മലബാർ ശൈലിയിലുള്ള സ്വാദിഷ്ടമായ പൊരിച്ച പത്തിരി വളരെ എളുപ്പത്തിൽ തയ്യാറാക്കാം. പുറംഭാഗം നല്ല മൊരിഞ്ഞതും ഉൾവശം മൃദുവായതുമായ ഈ പത്തിരി വൈകുന്നേരത്തെ ചായയ്ക്കൊപ്പവും ചിക്കൻ/മട്ടൺ കറികൾക്കൊപ്പവും കഴിക്കാൻ അടിപൊളിയാണ്.

## Article Content

** **മലബാർ ശൈലിയിലുള്ള സ്വാദിഷ്ടമായ പൊരിച്ച പത്തിരി വളരെ എളുപ്പത്തിൽ തയ്യാറാക്കാം. പുറംഭാഗം നല്ല മൊരിഞ്ഞതും ഉൾവശം മൃദുവായതുമായ ഈ പത്തിരി വൈകുന്നേരത്തെ ചായയ്ക്കൊപ്പവും ചിക്കൻ/മട്ടൺ കറികൾക്കൊപ്പവും കഴിക്കാൻ അടിപൊളിയാണ്.

**ആവശ്യമായ ചേരുവകൾ:**

അരിപ്പൊടി (പത്തിരിപ്പൊടി അല്ലെങ്കിൽ വറുത്ത അരിപ്പൊടി): 2 കപ്പ്

വെള്ളം: 2.5 കപ്പ്

തേങ്ങ ചിരകിയത്: 1 കപ്പ്

ചെറിയ ഉള്ളി (ചുവന്നുള്ളി): 6-8 എണ്ണം

പെരുംജീരകം: 1 ടീസ്പൂൺ

ഉപ്പ്: ആവശ്യത്തിന്

എണ്ണ: പത്തിരി വറുത്തെടുക്കാൻ ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം:**

അരപ്പ് തയ്യാറാക്കൽ:

ചിരകിയ തേങ്ങ, ചെറിയ ഉള്ളി, പെരുംജീരകം എന്നിവ അല്പം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക (അധികം അയഞ്ഞു പോകരുത്).

മാവ് വാട്ടിയെടുക്കൽ:

ഒരു പാത്രത്തിൽ 2.5 കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക.

വെള്ളം തിളച്ചുവരുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങ അരപ്പ് ഇതിലേക്ക് ചേർത്ത് ഇളക്കുക.

തീ കുറച്ചു വെച്ച ശേഷം അരിപ്പൊടി കുറച്ചുകുറച്ചായി ചേർത്ത് സ്പൂൺ കൊണ്ട് നന്നായി യോജിപ്പിക്കുക.

അതിനുശേഷം അടുപ്പിൽ നിന്ന് വാങ്ങി പാത്രം അടച്ചുവെച്ച് 5 മിനിറ്റ് ആവിയിൽ വേവാൻ വെക്കുക.

മാവ് കുഴച്ചെടുക്കൽ:

ചൂട് അല്പം കുറയുമ്പോൾ മാവ് കൈകൊണ്ട് നന്നായി അമർത്തി കുഴച്ച് മൃദുവായ പരുവം ആക്കുക (ആവശ്യമെങ്കിൽ കൈയ്യിൽ അല്പം പച്ചവെള്ളമോ എണ്ണയോ തടവാം).

പത്തിരി പരത്തിയെടുക്കൽ:

മാവിൽ നിന്ന് ചെറിയ ഉരുളകൾ ഉണ്ടാക്കുക.

പത്തിരിപ്പലകയിൽ അല്പം വരണ്ട അരിപ്പൊടി തൂവി, ഉരുളകൾ വെച്ച് കനത്തിൽ (സാധാരണ പത്തിരിയേക്കാൾ അല്പം കൂടുതൽ കനത്തിൽ) പരത്തിയെടുക്കുക.

വശങ്ങൾ ഭംഗിയുള്ളതാക്കാൻ ഒരു ചെറിയ പാത്രത്തിന്റെ മൂടി ഉപയോഗിച്ച് വട്ടത്തിൽ മുറിച്ചെടുക്കാവുന്നതാണ്.

വറുത്തെടുക്കൽ:

ഒരു പാനിൽ എണ്ണ ചൂടാക്കുക.

എണ്ണ നന്നായി ചൂടായ ശേഷം പരത്തിവെച്ച പത്തിരികൾ ഓരോന്നായി ഇട്ട് ഇടത്തരം തീയിൽ വറുത്തെടുക്കുക.

പത്തിരി എണ്ണയിൽ ഇട്ടുകഴിഞ്ഞാൽ മേലെ കരണ്ടി കൊണ്ട് ചെറുതായി അമർത്തിക്കൊടുത്താൽ പൂരി പോലെ നന്നായി വീർത്തു വരും.

രണ്ടു വശവും സ്വർണ്ണനിറമാകുന്നതുവരെ വറുത്തെടുത്ത് എണ്ണയിൽ നിന്ന് കോരാം.

ചൂടുള്ള പൊരിച്ച പത്തിരി തയ്യാർ.

This recipe explains how to make Malabar-style fried pathiri at home with a crispy exterior and soft interior. It also lists the ingredients and step-by-step method, making it easy to serve with tea or meat curries.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391101/crispy-fried-pathiri-home-recipe)