---
title: "ബാർ ലൈസൻസ് വിവാദത്തിൽ നിർണായക നീക്കം; മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി, വിജിലൻസ് അന്വേഷണത്തിന് കളമൊരുങ്ങുന്നു"
english_title: "Bar Licence Row: File Sent to CM as Vigilance Probe Looms"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391091/bar-licence-row-vigilance-probe"
published_at: "2026-11-11T07:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3cabb27496_bar-licence-row-vigilance-probe.jpg"
keywords: ["BarLicence", "VigilanceProbe", "KeralaPolitics", "ExciseDepartment", "CorruptionProbe"]
---

# ബാർ ലൈസൻസ് വിവാദത്തിൽ നിർണായക നീക്കം; മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി, വിജിലൻസ് അന്വേഷണത്തിന് കളമൊരുങ്ങുന്നു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ബാർ ലൈസൻസുകൾ അനുവദിച്ചതും പുതുക്കിയതും ഉൾപ്പെടെയുള്ള നടപടികളിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. എക്സൈസ് കമ്മീഷണറായി സാംബശിവറാവു പ്രവർത്തിച്ചിരുന്ന കാലയളവിലെ നടപടികൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ബാർ ലൈസൻസുകൾ അനുവദിച്ചതും പുതുക്കിയതും ഉൾപ്പെടെയുള്ള നടപടികളിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. എക്സൈസ് കമ്മീഷണറായി സാംബശിവറാവു പ്രവർത്തിച്ചിരുന്ന കാലയളവിലെ നടപടികൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി.

അന്വേഷണത്തിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. ബാർ ലൈസൻസുകൾ അനുവദിച്ചതിലും പുതുക്കിയതിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്നതാണ് പ്രധാനമായും പരിശോധിക്കുക.

സാംബശിവറാവുവിന്റെ റിപ്പോർട്ടിൽ പരാമർശിച്ച ആരോപണങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് ബാർ ഉടമകളുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന ആരോപണമാണ് റിപ്പോർട്ടിലെ പ്രധാന വിഷയം.

ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർക്കെതിരെ പ്രാഥമിക അന്വേഷണം നടത്തുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ശുപാർശയോടെ ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറിയശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് നീക്കം.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസുകൾ അതിവേഗം അനുവദിച്ചതുമായി ബന്ധപ്പെട്ട നടപടികളും പ്രത്യേക അന്വേഷണത്തിന് വിധേയമാക്കും. ലൈസൻസ് അനുവദിക്കുന്നതിൽ ചട്ടലംഘനങ്ങളോ മറ്റ് ക്രമക്കേടുകളോ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.

വിജിലൻസ് അന്വേഷണത്തിന് ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ എക്സൈസ് വകുപ്പിലെ ലൈസൻസ് നടപടികളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.

The Excise Minister has forwarded a file to the Chief Minister seeking a vigilance probe into the granting and renewal of bar licences in the state. The inquiry is expected to examine alleged irregularities during the tenure of former Excise Commissioner Sambasiva Rao, including claims involving financial dealings by senior officials with bar owners.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391091/bar-licence-row-vigilance-probe)