---
title: "'ലിറ്ററിന് 12 രൂപയുടെ വിലവ്യത്യാസം; മാഹിയിൽ നിന്ന് 12,000 ലിറ്റർ ഡീസൽ കടത്ത്, തലശേരിയിൽ വടകര സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ"
english_title: "12,000 Liters of Diesel Smuggled from Mahe to Kerala Seized in Thalassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391085/mahe-kerala-diesel-smuggling-seized-thalassery"
published_at: "2026-11-11T06:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3be462b1f4_mahe-kerala-diesel-smuggling-seized-thalassery.jpg"
keywords: ["DieselSmuggling", "KeralaPolice", "Mahe", "Thalassery", "FuelRacket"]
---

# 'ലിറ്ററിന് 12 രൂപയുടെ വിലവ്യത്യാസം; മാഹിയിൽ നിന്ന് 12,000 ലിറ്റർ ഡീസൽ കടത്ത്, തലശേരിയിൽ വടകര സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ

> **Lead Summary:** തലശേരി: മാഹിയിൽ നിന്ന് നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്തുകയായിരുന്ന 12,000 ലിറ്റർ ഡീസൽ തലശേരിയിൽ പിടികൂടി. ഡീസൽ കടത്താൻ ഉപയോഗിച്ച ടാങ്കർ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

തലശേരി: മാഹിയിൽ നിന്ന് നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്തുകയായിരുന്ന 12,000 ലിറ്റർ ഡീസൽ തലശേരിയിൽ പിടികൂടി. ഡീസൽ കടത്താൻ ഉപയോഗിച്ച ടാങ്കർ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് വടകര ചോറാട് സ്വദേശികളും സഹോദരങ്ങളുമായി ടി.ടി. ഹൗസിൽ ഷിജീഷ്, വിജീഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. തലശേരി എ.എസ്.പി ഡോ. നന്ദഗോപന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും തലശേരി പൊലീസും ചേർന്ന് കുട്ടിമാക്കൂലിൽ നടത്തിയ പരിശോധനയിലാണ് ഡീസൽ കടത്ത് പിടികൂടിയത്.

മാഹിയിൽ കേരളത്തേക്കാൾ ലിറ്ററിന് 12 രൂപയോളം വിലക്കുറവുള്ളതിനാൽ അവിടെ നിന്ന് ഇന്ധനം ശേഖരിച്ച് കേരളത്തിൽ വിൽക്കുന്ന സംഘം സജീവമാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കേരളത്തിലെ ക്വാറികൾ, വാഹനങ്ങൾ, മത്സ്യബന്ധന ബോട്ടുകൾ, യന്ത്രവത്കൃത യാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ ഇന്ധനം കടത്തുന്നതെന്നാണ് പ്രാഥമിക നിഗമനം.

പിടികൂടിയ ഡീസൽ മാഹിയിലെ പമ്പിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നോ, അതോ പമ്പിൽ നിന്ന് ടാങ്കറിൽ നിറച്ച് കടത്തിയതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഡീസലിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനായി മാഹി പൊലീസിന്റെയും ഇന്ധന കമ്പനികളുടെയും സഹായവും തേടും.

Police in Thalassery seized a tanker carrying 12,000 liters of diesel allegedly smuggled from Mahe into Kerala to evade taxes. Two brothers from Vadakara were taken into custody as investigators probe the source and distribution network behind the fuel racket.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391085/mahe-kerala-diesel-smuggling-seized-thalassery)