---
title: "അർധരാത്രിയിൽ നടുക്കുന്ന ദുരന്തം.....! അഞ്ചുപേർ സഞ്ചരിച്ച കാർ മരത്തിലേക്ക് ഇടിച്ചുകയറി; രണ്ടുപേർ മരിച്ചു, രണ്ടുപേർ അതീവ ഗുരുതരാവസ്ഥയിൽ"
english_title: "Two Killed as Car Crashes Into Tree in Manissery; Two Critical"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391083/car-crash-tree-manissery-two-killed"
published_at: "2026-11-11T06:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3b951a6741_car-crash-tree-manissery-two-killed.jpg"
keywords: ["PalakkadAccident", "RoadCrash", "KeralaNews", "FireForceRescue", "Manissery"]
---

# അർധരാത്രിയിൽ നടുക്കുന്ന ദുരന്തം.....! അഞ്ചുപേർ സഞ്ചരിച്ച കാർ മരത്തിലേക്ക് ഇടിച്ചുകയറി; രണ്ടുപേർ മരിച്ചു, രണ്ടുപേർ അതീവ ഗുരുതരാവസ്ഥയിൽ

> **Lead Summary:** മനിശ്ശീരി(പാലക്കാട്): മനിശ്ശീരിയിൽ അഞ്ചുപേർ സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. രണ്ടുപേരുടെ നില അതീവ ഗുരുതരം. പനമണ്ണ സ്വദേശി വൈശാഖും മറ്റൊരാളുമാണ് മരിച്ചതെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി 12.30-നാണ് അപകടമുണ്ടായത്.

## Article Content

മനിശ്ശീരി(പാലക്കാട്): മനിശ്ശീരിയിൽ അഞ്ചുപേർ സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. രണ്ടുപേരുടെ നില അതീവ ഗുരുതരം. പനമണ്ണ സ്വദേശി വൈശാഖും മറ്റൊരാളുമാണ് മരിച്ചതെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി 12.30-നാണ് അപകടമുണ്ടായത്.

ഷൊർണൂരിൽനിന്ന് ഒറ്റപ്പാലം ഭാഗത്തേക്കുവന്ന കാർ മനിശ്ശീരിയിൽവെച്ച് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. സംഭവസമയത്ത് പരിസരത്തുണ്ടായിരുന്ന ഒറ്റപ്പാലം പോലീസിന്റെ പട്രോളിങ് സംഘം സ്ഥലത്തെത്തി.

രണ്ടുപേരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. രണ്ടുപേർ കാറിനകത്ത് കുടുങ്ങിപ്പോയി. മറ്റൊരാൾ കാറിൽനിന്ന് പുറത്തേക്ക് തെറിച്ചുപോയതായാണ് വിവരം. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.

പോലീസ് ഷൊർണൂർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാസേനയെത്തി അരമണിക്കൂറിലേറെ പരിശ്രമിച്ചാണ് കാറിൽക്കുടുങ്ങിയ രണ്ടുപേരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

A car carrying five people crashed into a tree in Manissery, Palakkad, late Tuesday night, killing two and leaving two others in critical condition. Police and fire force teams rescued the trapped occupants and shifted the injured to a private hospital in Vaniyamkulam.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391083/car-crash-tree-manissery-two-killed)