---
title: "ദീപാവലി മിഠായികൾ മുഴുവൻ തേനീച്ചകൾ കൈയടക്കി; കച്ചവടം പൊളിഞ്ഞ് കടയുടമ"
english_title: "Bee Swarm Destroys Diwali Sweets in Fatehabad, Loss Rs 2 Lakh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391055/bee-swarm-destroys-diwali-sweets-fatehabad"
published_at: "2026-11-10T19:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3220c774aa_bee-swarm-destroys-diwali-sweets-fatehabad.jpg"
keywords: ["BeeAttack", "DiwaliSweets", "Fatehabad", "HaryanaNews", "ViralVideo"]
---

# ദീപാവലി മിഠായികൾ മുഴുവൻ തേനീച്ചകൾ കൈയടക്കി; കച്ചവടം പൊളിഞ്ഞ് കടയുടമ

> **Lead Summary:** ഹരിയാനയിലെ ഫത്തേഹാബാദിൽ ദീപാവലി കച്ചവടത്തിനായി ഒരുക്കിയ മിഠായികളിലേക്ക് വൻ തേനീച്ചക്കൂട്ടം ഇരച്ചുകയറി. ഇതോടെ കടയുടമയ്ക്ക് ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

## Article Content

ഹരിയാനയിലെ ഫത്തേഹാബാദിൽ ദീപാവലി കച്ചവടത്തിനായി ഒരുക്കിയ മിഠായികളിലേക്ക് വൻ തേനീച്ചക്കൂട്ടം ഇരച്ചുകയറി. ഇതോടെ കടയുടമയ്ക്ക് ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

റോഡരികിൽ പ്രത്യേകം സ്ഥാപിച്ച സ്റ്റാളിലേക്കാണ് കടയുടമയും ജീവനക്കാരും ചേർന്ന് ഒരുക്കിയ മധുരപലഹാരങ്ങൾക്ക് മുകളിലേക്ക് തേനീച്ചകൾ പെട്ടെന്ന് എത്തിയത്. പഞ്ചസാരപ്പാനിയിൽ മുക്കിയ വിവിധ തരത്തിലുള്ള മധുരപലഹാരങ്ങളായിരുന്നു സ്റ്റാളിൽ ഉണ്ടായിരുന്നത്.

അപ്രതീക്ഷിതമായി എത്തിയ തേനീച്ചക്കൂട്ടം മിഠായി തട്ടുകൾ മുഴുവൻ കൈയടക്കിയതോടെ പലഹാരങ്ങൾ പുറത്തുകാണാൻ പോലും കഴിയാത്ത അവസ്ഥയായി. നൂറുകണക്കിന് തേനീച്ചകൾ മിഠായികളുടെ മുകളിൽ തടിച്ചുകൂടുകയും ചുറ്റും പറന്നുനടക്കുകയും ചെയ്തതോടെ കടയിലെത്തിയ ആളുകൾ ഭീതിയിലായി. ഇതോടെ ഉപഭോക്താക്കൾ കടയിലേക്ക് വരാതെയും ആയി.

തേനീച്ചകളെ തുരത്താൻ ജീവനക്കാർ കരിപ്പുക ഉപയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. വർഷത്തിലെ ഏറ്റവും തിരക്കേറിയ ദീപാവലി കച്ചവട സമയത്താണ് ബിസിനസ് തടസപ്പെട്ടത്.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി. ദീപാവലി വിൽപ്പനയ്ക്കായി ഒരുക്കിയ സാധനങ്ങൾ നശിച്ചതോടെ കടയുടമയ്ക്ക് വലിയ നഷ്ടമാണ് നേരിട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391055/bee-swarm-destroys-diwali-sweets-fatehabad)