---
title: "പാറ ഖനന ഉത്തരവിന് പിന്നാലെ പാർട്ടി മാറ്റം...! കാവിലുംപാറയിലെ മുതിർന്ന ഇടത് നേതാവ് എം.കെ. ബാബു ഇനി മുസ്‌ലിം ലീഗിൽ"
english_title: "After Quarry Mining Order, Veteran Left Leader M.K. Babu Joins Muslim League"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391016/mk-babu-joins-muslim-league-after-order"
published_at: "2026-11-10T15:20:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2e986dec32_mk-babu-joins-muslim-league-after-order.jpg"
keywords: ["MuslimLeague", "CPIM", "QuarryMining", "KeralaPolitics", "MKBabu"]
---

# പാറ ഖനന ഉത്തരവിന് പിന്നാലെ പാർട്ടി മാറ്റം...! കാവിലുംപാറയിലെ മുതിർന്ന ഇടത് നേതാവ് എം.കെ. ബാബു ഇനി മുസ്‌ലിം ലീഗിൽ

> **Lead Summary:** **മലപ്പുറം: **സി.പി.ഐ.എം ദീർഘകാല അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ എം.കെ. ബാബു മുസ്‌ലിം ലീഗിൽ ചേർന്നു. കേരള മൈനിങ് ആൻഡ് ക്രഷിങ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും 20 വ്യവസായ സംഘടനകളുടെ സംസ്ഥാന ചെയർമാനുമാണ് ഇദ്ദേഹം.

## Article Content

**മലപ്പുറം: **സി.പി.ഐ.എം ദീർഘകാല അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ എം.കെ. ബാബു മുസ്‌ലിം ലീഗിൽ ചേർന്നു. കേരള മൈനിങ് ആൻഡ് ക്രഷിങ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും 20 വ്യവസായ സംഘടനകളുടെ സംസ്ഥാന ചെയർമാനുമാണ് ഇദ്ദേഹം.

പാണക്കാട്ടെത്തിയ എം.കെ. ബാബു മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. മുസ്‌ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ആകൃഷ്ടനായാണ് പാർട്ടിയിലേക്ക് വരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻപ് ഡി.വൈ.എഫ്.ഐ കാവിലുംപാറ മേഖല സെക്രട്ടറി, കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി അംഗം, എസ്.എഫ്.ഐ നാദാപുരം ഏരിയ കമ്മിറ്റി അംഗം, ജില്ലാ കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

അതേസമയം, സർക്കാർ ഭൂമിയിലെ പാറ ഖനനത്തിനുള്ള ഇളവുകൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തുവന്ന ഉത്തരവാണ് ഈ പാർട്ടി മാറ്റത്തിന് പിന്നിലെന്ന തരത്തിലുള്ള ചർച്ചകളും ഉയരുന്നുണ്ട്. സർക്കാർ ഭൂമിയിൽ പാറ പൊട്ടിക്കാനുള്ള അനുമതി ഇനിമുതൽ ജില്ലാ കളക്ടർമാർക്ക് നേരിട്ട് നൽകാം എന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. നിലവിലുണ്ടായിരുന്ന ഇ-ടെൻഡർ വ്യവസ്ഥ ഒഴിവാക്കിയാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.

പാറ പൊട്ടിക്കുന്ന സ്ഥലത്തിന് ചുറ്റും സ്വകാര്യ ഭൂമിയാണെങ്കിൽ അപേക്ഷകൻ വഴി കണ്ടെത്തണം എന്ന വ്യവസ്ഥയിൽ ഏഴ് മുതൽ 12 വർഷം വരെ ഖനനത്തിന് അനുമതി നൽകും. പാറ ഉൽപ്പന്നങ്ങൾക്ക് തമിഴ്‌നാട് വിലക്കേർപ്പെടുത്തിയത് മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാനും സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനുമാണ് നടപടിക്രമങ്ങൾ ലളിതമാക്കിയതെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.

M.K. Babu, a long-time CPI(M) member and branch secretary, has joined the Muslim League in Pannakkad and received membership from state president Sadikali Shihab Thangal. He said he was drawn by the party’s secular values and welfare work, though the move has also sparked speculation linking it to the recent government order easing quarry mining permissions on government land.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391016/mk-babu-joins-muslim-league-after-order)