---
title: "കുട എടുക്കാൻ മറക്കല്ലേ...! കേരളത്തിൽ  അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത"
english_title: "Isolated Rain Likely in Kerala Over the Next 3 Hours"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391005/kerala-isolated-rain-next-three-hours"
published_at: "2026-11-10T14:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2dc3e925b3_kerala-isolated-rain-next-three-hours.jpg"
keywords: ["KeralaRain", "WeatherAlert", "IMDWarning", "Thunderstorm", "MonsoonUpdate"]
---

# കുട എടുക്കാൻ മറക്കല്ലേ...! കേരളത്തിൽ  അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിലെ വിവിധ ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അതേസമയം, നവംബർ 11 മുതൽ 13 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **കേരളത്തിലെ വിവിധ ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അതേസമയം, നവംബർ 11 മുതൽ 13 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വലിയ നാശനഷ്ടം വരുത്തിവെക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

**പ്രധാന ജാഗ്രതാ നിർദേശങ്ങൾ:**

സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക: ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിലും ടെറസിലും നിൽക്കുന്നതും കുട്ടികൾ കളിക്കുന്നതും ഒഴിവാക്കുക.

ജനലുകളും വാതിലുകളും അടച്ചിടുക: ശക്തമായ കാറ്റും മിന്നലുമുള്ളപ്പോൾ വീടിന്റെ വാതിലുകളും ജനലുകളും അടച്ചിടണം. ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ കെട്ടിടത്തിനകത്ത് കഴിയുക.

വൈദ്യുതോപകരണങ്ങൾ ശ്രദ്ധിക്കുക: ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ലാൻഡ് ഫോണുകൾ ഉപയോഗിക്കരുത് (മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് തടസ്സമില്ല).

The India Meteorological Department has warned of isolated rain in several districts of Kerala over the next three hours. It also said the state may experience stronger rain with thunder and lightning from November 11 to 13, urging the public to follow safety precautions.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391005/kerala-isolated-rain-next-three-hours)