---
title: "ലോകത്തിനൊപ്പം കേരളവും മാറണം; പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി"
english_title: "Kerala Must Evolve with the World: New Courses Should Create More Jobs, Says CM"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391003/kerala-new-courses-jobs-higher-education"
published_at: "2026-11-10T14:16:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2da5a70d52_kerala-new-courses-jobs-higher-education.jpg"
keywords: ["KeralaNews", "HigherEducation", "JobCreation", "Type1Diabetes", "HealthcarePolicy"]
---

# ലോകത്തിനൊപ്പം കേരളവും മാറണം; പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **ഉന്നതവിദ്യാഭ്യാസ രംഗവും തൊഴിൽ മേഖലയും കാലാനുസൃതമായി മാറണമെന്നും ലോകത്തിനൊപ്പം കേരളവും മുന്നേറണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **ഉന്നതവിദ്യാഭ്യാസ രംഗവും തൊഴിൽ മേഖലയും കാലാനുസൃതമായി മാറണമെന്നും ലോകത്തിനൊപ്പം കേരളവും മുന്നേറണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.

ടൈപ്പ് വൺ പ്രമേഹം കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിച്ചു നിർത്താൻ കഴിയുമെന്ന ബോധ്യം സമൂഹത്തിൽ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഈ രോഗികൾക്ക് ആവശ്യമായ അനലോഗ് ഇൻസുലിൻ ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തദ്ദേശീയമായി ഇൻസുലിൻ പമ്പുകൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനുള്ള വലിയ പദ്ധതിയാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ചികിത്സാ രീതികളും ഗൗരവമായി പരിഗണനയിലുണ്ട്. മെഡിക്കൽ ഇൻഷുറൻസ് കമ്പനികളുടെ ചൂഷണത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഒരു കാരണവുമില്ലാതെ ചികിത്സാ തുകയുടെ 40 ശതമാനത്തോളം വെട്ടിക്കുറയ്ക്കുന്നു എന്ന വലിയ പരാതികൾ ഉയർന്നുവരുന്നുണ്ട്. പാവപ്പെട്ടവരെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കില്ല. ഇൻഷുറൻസിന് പകരം 'അഷ്വറൻസ്' നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ടൈപ്പ് വൺ പ്രമേഹ രോഗികൾക്ക് വൈകാതെ തന്നെ ഈ അഷ്വറൻസ് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Chief Minister V D Satheesan said Kerala’s higher education and job sectors must adapt to global changes, with new courses designed to create more employment opportunities. He also said the government is committed to ensuring analog insulin for Type 1 diabetes patients and is considering local insulin pump production and a new assurance-based healthcare model.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391003/kerala-new-courses-jobs-higher-education)