കോവിഡ് രോഗികൾക്കായുള്ള കിടക്കകളുടെ എണ്ണം കുറച്ചു ; സ്വകാര്യ ആശുപത്രികള്‍ക്ക് കലക്ടറുടെ താക്കീത്.

കോവിഡ് രോഗികൾക്കായുള്ള കിടക്കകളുടെ എണ്ണം കുറച്ചു ; സ്വകാര്യ ആശുപത്രികള്‍ക്ക് കലക്ടറുടെ താക്കീത്.
Sep 28, 2021 04:37 PM | By Vyshnavy Rajan

കൊല്ലം : സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾക്കായി മാറ്റിവച്ചിരുന്ന കിടക്കകളുടെ എണ്ണം കുറച്ച് കോവിഡ് ജാഗ്രതാ പോർട്ടലി‍ൽ രേഖപ്പെടുത്തിയ ആശുപത്രികൾക്കു കലക്ടറുടെ താക്കീത്.

സംസ്ഥാനതല അവലോകന യോഗത്തിൽ കണക്കുകൾ വിശകലനം ചെയ്തപ്പോൾ ജില്ലയിൽ കോവിഡ് രോഗികൾക്കായി നീക്കി വച്ച കിടക്കകളിൽ 90 ശതമാനത്തിലും രോഗികളുണ്ടെന്നു കണ്ടെത്തിയിരുന്നു.

എന്നാൽ രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ ഇതിനു സാധ്യതയില്ലെന്നു കണ്ടു നടത്തിയ പരിശോധനയിലാണ് പല സ്വകാര്യ ആശുപത്രികളും, കോവിഡ് രോഗികൾക്കായി മാറ്റി വയ്ക്കണമെന്ന് നിശ്ചയിച്ചിട്ടുള്ള കിടക്കകളുടെ എണ്ണത്തിന്റെ പകുതി പോലും പോർട്ടലിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്.

ജില്ലയിൽ ആകെ ഒരുക്കിയിട്ടുള്ള കോവിഡ് ബെഡുകളുടെ എണ്ണം ഇതോടെ വളരെ കുറവായാണ് പോർട്ടലിൽ വന്നത്. ഏകദേശം അത്രത്തോളം രോഗികളും ഉണ്ടെന്ന വിവരം കൂടിയായപ്പോഴാണ് ജില്ലയിലെ കോവിഡ് കിടക്കകളെല്ലാം നിറഞ്ഞെന്ന തരത്തിൽ കണക്കുകൾ വന്നത്. തുടർന്നാണ് കലക്ടറുടെ നിർദേശം.

Reduced the number of beds for covid patients; Collector's warning to private hospitals.

Next TV

Related Stories
 #Sargalaya | സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് പ്രൗഢഗംഭീര തുടക്കം

Dec 22, 2023 11:38 PM

#Sargalaya | സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് പ്രൗഢഗംഭീര തുടക്കം

പരിസ്ഥിതിയുടെ പരിരക്ഷക്ക് ഇ-വാഹനങ്ങളുടെ പ്രചാരണത്തിനായുള്ള “ഗ്രീൻ മൊബിലിറ്റി എക്സ്പോ”, കൂടാതെ വൈവിദ്ധ്യമേറിയ കലാപരിപാടികൾ, കേരളീയ ഭക്ഷ്യ മേള,...

Read More >>
Top Stories