---
title: "വന്ദേമാതരം വിവാദം: 'സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ തന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ട, ബിജെപി അജണ്ട നടപ്പാക്കില്ല' - കെ. മുരളീധരൻ"
english_title: "K Muraleedharan Responds to Vande Mataram Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390971/vande-mataram-row-bjp-agenda-kerala-new-update"
published_at: "2026-11-10T10:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2ac4e009b0_vande-mataram-row-bjp-agenda-kerala-new-.jpg"
keywords: ["KMuraleedharan", "VandeMataram", "KeralaNews", "Kasaragod", "Congress", "BJP", "KeralaPolitics"]
---

# വന്ദേമാതരം വിവാദം: 'സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ തന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ട, ബിജെപി അജണ്ട നടപ്പാക്കില്ല' - കെ. മുരളീധരൻ

> **Lead Summary:** **കാസർകോട്: **മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിൽ വന്ദേമാതരം ആലാപനം പൂർത്തിയാകുന്നതിന് മുമ്പ് മന്ത്രി വേദിയിൽ ഇരുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ. മുരളീധരൻ പ്രതികരിച്ചു. സർക്കാർ പരിപാടികളിൽ ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

## Article Content

**കാസർകോട്: **മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിൽ വന്ദേമാതരം ആലാപനം പൂർത്തിയാകുന്നതിന് മുമ്പ് മന്ത്രി വേദിയിൽ ഇരുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ. മുരളീധരൻ പ്രതികരിച്ചു. സർക്കാർ പരിപാടികളിൽ ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

സംഭവത്തെച്ചൊല്ലി ബിജെപി ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം രംഗത്തെത്തിയത്. സർക്കാർ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടിയിൽ ഈശ്വരപ്രാർഥന മാത്രമാണ് അജണ്ടയുടെ ഭാഗമായിരുന്നതെന്നും, ഇത്തരം പരിപാടികളിൽ വന്ദേമാതരം ആലപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.

വന്ദേമാതരം ആലാപനം പൂർത്തിയാകുന്നതിന് മുമ്പ് വേദിയിൽ ഇരിച്ചതുമായി ബന്ധപ്പെട്ട് നിയമനടപടികൾ ഉണ്ടായാൽ അത് നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ തന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ടതില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

ഇന്നലെ നടന്ന ചടങ്ങിൽ മന്ത്രിക്കൊപ്പം ജില്ലാ കളക്ടർ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, കല്ലട്ര മാഹിൻ എംഎൽഎ എന്നിവരും വേദിയിലുണ്ടായിരുന്നു. അതേസമയം, കെ. നീലകണ്ഠൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലും വന്ദേമാതരം ആലാപനം പൂർത്തിയാകുന്നതുവരെ എഴുന്നേറ്റുനിന്നു.

K. Muraleedharan responded to the controversy over the minister sitting on stage before the Vande Mataram rendition ended at a government event in Kasaragod. He said BJP’s agenda would not be allowed in official programmes and defended his stance, adding that he is ready to face any legal action if it comes.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390971/vande-mataram-row-bjp-agenda-kerala-new-update)