---
title: "പൊന്ന് വാങ്ങാൻ കാത്തിരുന്നവർക്ക് ലോട്ടറി! തുടർച്ചയായ കുതിപ്പിന് ശേഷം സ്വർണവില താഴേക്ക്; ഇന്നത്തെ നിരക്ക് അറിയാം"
english_title: "Gold Prices Dip After Two-Day Rally; Check Today’s Rates"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390969/gold-prices-dip-after-rally-kerala"
published_at: "2026-11-10T10:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2a467d9c26_gold-prices-dip-after-rally-kerala.jpg"
keywords: ["GoldRate", "KeralaNews", "GoldPrice", "SilverPrice", "MarketUpdate"]
---

# പൊന്ന് വാങ്ങാൻ കാത്തിരുന്നവർക്ക് ലോട്ടറി! തുടർച്ചയായ കുതിപ്പിന് ശേഷം സ്വർണവില താഴേക്ക്; ഇന്നത്തെ നിരക്ക് അറിയാം

> **Lead Summary:** **കോഴിക്കോട്: **തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയിലെത്തി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,210 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ 1,06,040 രൂപയിലായിരുന്നു പവൻ വ്യാപാരം നടന്നത്.

## Article Content

**കോഴിക്കോട്: **തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയിലെത്തി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,210 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ 1,06,040 രൂപയിലായിരുന്നു പവൻ വ്യാപാരം നടന്നത്.

18 കാരറ്റ് സ്വർണത്തിന് പവന് 86,480 രൂപയും ഗ്രാമിന് 10,810 രൂപയുമാണ് വില. 14 കാരറ്റ് സ്വർണം പവന് 67,640 രൂപയിലും ഗ്രാമിന് 8,455 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയുടെ വില ഗ്രാമിന് 205 രൂപയും 10 ഗ്രാമിന് 2,050 രൂപയുമാണ്.

സംസ്ഥാന വിപണിയിൽ വില താഴ്ന്നപ്പോഴും ആഗോള വിപണിയിൽ സ്വർണവില വർധന രേഖപ്പെടുത്തി. സ്‌പോട്ട് ഗോൾഡ് ഒരു ശതമാനത്തിലേറെ വർധിച്ച് ട്രോയ് ഔൺസിന് 4,111 ഡോളർ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില രണ്ടര ശതമാനത്തോളം ഉയർന്ന് 52.99 ഡോളറിലെത്തി.

Gold prices in Kerala declined after two consecutive days of gains, with the price of a sovereign falling by ₹360 to ₹1,05,680. Gram rates also eased, while global gold and silver prices moved higher in overseas markets.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390969/gold-prices-dip-after-rally-kerala)