---
title: "കൊടുംക്രൂരത...! മകന്റെ അടുത്ത് പടക്കം പൊട്ടിച്ചെന്ന് ആരോപണം; അയൽപക്കത്തെ കുട്ടിയെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചുകൊന്നു"
english_title: "Boy Killed in Iron Rod Attack After Firecracker Dispute in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390962/delhi-boy-killed-firecracker-dispute"
published_at: "2026-11-10T09:53:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af29ccd34932_delhi-boy-killed-firecracker-dispute.jpg"
keywords: ["DelhiCrime", "MurderCase", "FirecrackerDispute", "ChildVictim", "PoliceInvestigation"]
---

# കൊടുംക്രൂരത...! മകന്റെ അടുത്ത് പടക്കം പൊട്ടിച്ചെന്ന് ആരോപണം; അയൽപക്കത്തെ കുട്ടിയെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചുകൊന്നു

> **Lead Summary:** **ന്യൂഡൽഹി: മ**കന്റെ സമീപത്ത് പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി. ഡൽഹിയിലെ ആനന്ദ് പർബത് ബൽജീത് നഗറിലെ പഞ്ചാബി ബസ്തിയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുന്ന എന്നയാളെയും ഇയാളുടെ മകനായ പ്രായപൂർത്തിയാകാത്ത കുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**ന്യൂഡൽഹി: മ**കന്റെ സമീപത്ത് പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി. ഡൽഹിയിലെ ആനന്ദ് പർബത് ബൽജീത് നഗറിലെ പഞ്ചാബി ബസ്തിയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുന്ന എന്നയാളെയും ഇയാളുടെ മകനായ പ്രായപൂർത്തിയാകാത്ത കുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

മറ്റൊരു കുട്ടിയുടെ സമീപത്ത് വെച്ച് കൊല്ലപ്പെട്ട ആൺകുട്ടി പടക്കം പൊട്ടിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്. കുട്ടികൾ തമ്മിലുള്ള വാക്കുതർക്കം പിന്നീട് കൈയേറ്റത്തിലേക്ക് നീണ്ടു. വിവരമറിഞ്ഞെത്തിയ മുന്ന വീട്ടിൽനിന്ന് ഇരുമ്പുവടിയുമായെത്തി എതിർഭാഗത്തെ കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ലേഡി ഹാർഡിങ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആനന്ദ് പർബത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാരതീയ ന്യായ സംഹിത (BNS) 103(1) വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

A minor boy was killed in Delhi’s Anand Parbat area after a dispute over firecrackers escalated into violence. Police said a man and his minor son have been detained, and a murder case has been registered under the Bharatiya Nyaya Sanhita.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390962/delhi-boy-killed-firecracker-dispute)