---
title: "വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു; പരിശോധനയിൽ ഞെട്ടി ഡോക്ടർമാർ! ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പതിനേഴുകാരൻ പിടിയിൽ"
english_title: "Doctors Shocked After Exam: 13-Year-Old Girl Found Pregnant in Abuse Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390958/aryanad-minor-girl-pregnancy-abuse-arrest-"
published_at: "2026-11-10T09:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2956348e9d_aryanad-minor-girl-pregnancy-abuse-arrest.jpg"
keywords: ["KeralaCrime", "AryanadPolice", "JuvenileJustice", "MinorAbuse", "TeenPregnancy"]
---

# വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു; പരിശോധനയിൽ ഞെട്ടി ഡോക്ടർമാർ! ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പതിനേഴുകാരൻ പിടിയിൽ

> **Lead Summary:** **ആര്യനാട്: **ഏഴാം ക്ലാസുകാരിയായ പതിമൂന്നുകാരിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പതിനേഴുകാരനായ ഐടിഐ വിദ്യാർഥിയെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അടുത്ത ബന്ധുവായ യുവാവാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.

## Article Content

**ആര്യനാട്: **ഏഴാം ക്ലാസുകാരിയായ പതിമൂന്നുകാരിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പതിനേഴുകാരനായ ഐടിഐ വിദ്യാർഥിയെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അടുത്ത ബന്ധുവായ യുവാവാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.

ഏഴ് മാസം ഗർഭിണിയായ കുട്ടിയെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. കുട്ടിയെ പരിശോധിച്ച ഡോക്ടർ സംശയം തോന്നി ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

തുടർന്ന് ആര്യനാട് പോലീസ് നടത്തിയ വേഗത്തിലുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് (ജുവനൈൽ കോടതി) മുമ്പാകെ ഹാജരാക്കിയതായി പോലീസ് അധികൃതർ അറിയിച്ചു.

A 17-year-old ITI student was arrested in Aryanad for allegedly repeatedly abusing his 13-year-old relative and making her pregnant. The case came to light when the seven-month pregnant girl was taken to a hospital with physical discomfort, prompting doctors to alert police.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390958/aryanad-minor-girl-pregnancy-abuse-arrest-)