---
title: "ടെൻഡറില്ലാതെ നിർമാണ കരാർ നൽകിയെന്ന ആരോപണം; പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം ശക്തം, സ്വകാര്യ കമ്പനിയുടെ ഓഫീസിൽ പരിശോധന"
english_title: "Vigilance Probe Intensifies Against P.P. Divya Over Tenderless Contract Allegation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390950/pp-divya-vigilance-probe-tenderless-contract"
published_at: "2026-11-10T08:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af286734dd46_pp-divya-vigilance-probe-tenderless-contract.jpg"
keywords: ["VigilanceProbe", "PPDivya", "KannurPanchayat", "TenderAllegation", "KeralaNews"]
---

# ടെൻഡറില്ലാതെ നിർമാണ കരാർ നൽകിയെന്ന ആരോപണം; പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം ശക്തം, സ്വകാര്യ കമ്പനിയുടെ ഓഫീസിൽ പരിശോധന

> **Lead Summary:** കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പിപി ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിൽ പരിശോധന നടത്തി വിജിലൻസ്. പ്രധാന ഉദ്യോഗസ്ഥർ സ്ഥലത്തില്ലാത്തതിനാൽ രേഖകൾ കസ്റ്റഡിയിൽ എടുക്കാൻ കഴിഞ്ഞില്ല.

## Article Content

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പിപി ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിൽ പരിശോധന നടത്തി വിജിലൻസ്. പ്രധാന ഉദ്യോഗസ്ഥർ സ്ഥലത്തില്ലാത്തതിനാൽ രേഖകൾ കസ്റ്റഡിയിൽ എടുക്കാൻ കഴിഞ്ഞില്ല.

കാർട്ടൺ അലയൻസ് ഇന്ത്യ ഡയറക്ടർമാരുടെ മൊഴി രേഖപ്പെടുത്താൻ വിജിലൻസ് സംഘം തീരുമാനിച്ചിട്ടുണ്ട്. നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്തിലും സിൽക്കിലും വിജിലൻസ് പരിശോധന നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

അതിന്റെ തുടർച്ചയായാണ് കാർട്ടൺ അലയൻസ് ഇന്ത്യയിലും പരിശോധന നടത്തിയത്. വളരെ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിന്റെ നീക്കം. ഇതിനുശേഷമായിരിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുക.

വരുംദിവസങ്ങളിൽ പി.പി ദിവ്യയുടെയും പരാതിക്കാരുടെയും അടക്കം മൊഴിയെടുക്കുമെന്നും വിജിലൻസ് അറിയിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡർ ഇല്ലാതെ 'കാർട്ടൺ അലൈൻസ് ഇന്ത്യ' എന്ന സ്വകാര്യ കമ്പനിക്ക് നിർമാണ കരാർ നൽകിയെന്നതാണ് പ്രധാന ആരോപണം. ഈ പി.പി. ദിവ്യയുടെ ബിനാമിയാണ് കമ്പനിയെന്നും പരാതിയുണ്ട്.

Vigilance officials inspected the office of Carton Alliance India as part of their probe into allegations against former Kannur district panchayat president P.P. Divya. The team could not seize records as key officials were absent, and further statements from directors, Divya, and complainants are expected in the coming days.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390950/pp-divya-vigilance-probe-tenderless-contract)