---
title: "സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതി; വനിതാ നേതാവിന്റെ മൊഴിയെടുത്ത് പാർട്ടി അന്വേഷണ സമിതി"
english_title: "Sexual Harassment Complaint Against Ex-CPI(M) District Secretary EN Suresh Babu; Party Panel Records Woman Leader’s Statement"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390949/cpm-suresh-babu-sexual-harassment-complaint"
published_at: "2026-11-10T08:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af28248ba519_cpm-suresh-babu-sexual-harassment-complaint.jpg"
keywords: ["CPI", "KeralaPolitics", "SexualHarassment", "PartyProbe", "Palakkad"]
---

# സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതി; വനിതാ നേതാവിന്റെ മൊഴിയെടുത്ത് പാർട്ടി അന്വേഷണ സമിതി

> **Lead Summary:** പാലക്കാട്: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ തുടർനടപടികളുമായി പാർട്ടി. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) പരാതിയിൽ അന്വേഷണം നടത്തിവരികയാണ്.

## Article Content

പാലക്കാട്: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ തുടർനടപടികളുമായി പാർട്ടി. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) പരാതിയിൽ അന്വേഷണം നടത്തിവരികയാണ്.

പരാതിക്കാരിയായ വനിതാ നേതാവിന്റെ മൊഴിയെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ സമിതി പൂർത്തിയാക്കി. സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നിൽ യുവതി നൽകിയ പരാതിയാണെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നെങ്കിലും പാർട്ടിയോ ജില്ലാ നേതൃത്വമോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

അഭിഭാഷക കൂടിയായ വനിതാ നേതാവാണ് സുരേഷ് ബാബുവിനെതിരെ പരാതി നൽകിയത്. പരാതിക്ക് ആധാരമായി ശക്തമായ ഡിജിറ്റൽ തെളിവുകളും യുവതി സമർപ്പിച്ചതായാണ് വിവരം.

അതേസമയം, പരാതിയുടെ വിശദാംശങ്ങൾ സിപിഎം നേതൃത്വം ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. ഐസിസി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി സമർപ്പിക്കുന്ന റിപ്പോർട്ടും ശുപാർശകളും പരാതിയിൽ പാർട്ടിയുടെ തുടർനടപടികളിൽ നിർണായകമാകും. സമിതിയുടെ നിർദേശങ്ങൾ ശുപാർശ രൂപത്തിലായിരിക്കുമെന്നാണ് വിവരം.

CPI(M)’s internal complaint redressal committee is investigating a sexual harassment complaint against former Palakkad district secretary EN Suresh Babu. The woman leader who filed the complaint has reportedly given her statement, and the committee has completed initial procedures, including evidence review.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390949/cpm-suresh-babu-sexual-harassment-complaint)