---
title: "ഇൻസ്റ്റഗ്രാമിലെ സൗഹൃദം ചതിക്കുഴിയായി....! പ്ലസ് ടു വിദ്യാർഥിനിയെ അപ്പാർട്ട്‌മെന്റിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി; 16കാരിയെ കടത്തിക്കൊണ്ടുപോയ സംഘത്തിൽ സ്ത്രീകളും, പ്രതി ഒളിവിൽ"
english_title: "Instagram Friendship Turns into Trap; 16-Year-Old Allegedly Assaulted in Apartment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390948/instagram-friendship-turns-trap-assault-case"
published_at: "2026-11-10T07:55:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af281286c012_instagram-friendship-turns-trap-assault-case.jpg"
keywords: ["InstagramTrap", "POCSOCase", "VarkalaCrime", "TeenSafety", "KeralaPolice"]
---

# ഇൻസ്റ്റഗ്രാമിലെ സൗഹൃദം ചതിക്കുഴിയായി....! പ്ലസ് ടു വിദ്യാർഥിനിയെ അപ്പാർട്ട്‌മെന്റിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി; 16കാരിയെ കടത്തിക്കൊണ്ടുപോയ സംഘത്തിൽ സ്ത്രീകളും, പ്രതി ഒളിവിൽ

> **Lead Summary:** തിരുവനന്തപുരം: വര്‍ക്കലയില്‍ പതിനാറുകാരിക്ക് മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. തമിഴ്‌നാട് സ്വദേശിയായ പ്രതി റിസ്വിന്‍ ഒളിവിലാണ്. പെണ്‍കുട്ടിയെ കടത്തികൊണ്ട് പോയ സംഘത്തില്‍ സ്ത്രീകളും എന്ന് സംശയം.

## Article Content

തിരുവനന്തപുരം: വര്‍ക്കലയില്‍ പതിനാറുകാരിക്ക് മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. തമിഴ്‌നാട് സ്വദേശിയായ പ്രതി റിസ്വിന്‍ ഒളിവിലാണ്. പെണ്‍കുട്ടിയെ കടത്തികൊണ്ട് പോയ സംഘത്തില്‍ സ്ത്രീകളും എന്ന് സംശയം.

വര്‍ക്കല പാപനാശം ബീച്ചിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പ്ലസ് ടു വിദ്യാര്‍ഥിനിയായ 16കാരിയാണ് പീഡനത്തിനിരയായതായി പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് നാഗര്‍കോവില്‍ സ്വദേശി റിസ്വിനുമായി പരിചയപ്പെട്ടത്.

വട്ടപ്പാറയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ സെപ്റ്റംബര്‍ 26ന് ലുലു മാളിന് സമീപത്തുനിന്ന് കാറില്‍ കയറ്റി അപ്പാര്‍ട്ട്‌മെന്റിലെത്തിക്കുകയായിരുന്നു. മദ്യം നല്‍കിയശേഷം റിസ്വിന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി

റിസ്വിന്‍, സുഹൃത്തിക്കളായ റെമിങ്ട്ടണ്‍, സഫിയ, ടോണി, ശ്രീഖ എന്നിവരും കാറില്‍ ഒപ്പമുണ്ടായിരുന്നു. റിസ്വിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ പ്രതി ഒളിവിലാണ്. സുഹൃത്തുക്കളുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്.

A 16-year-old Plus Two student in Varkala has accused a Tamil Nadu native of sexually assaulting her after allegedly giving her alcohol in an apartment. Police have registered a POCSO case, and the accused remains absconding while the role of others in the vehicle is under investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390948/instagram-friendship-turns-trap-assault-case)