---
title: "വീട്ടുകാരുടെ കണ്ണീരായി സോനു; കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ബുള്ളറ്റുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം"
english_title: "Youth Dies in Kozhikode After KSRTC Swift Bus-Bullet Collision"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390849/kozhikode-ksrtc-swift-bus-bullet-collision"
published_at: "2026-11-09T11:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af165e2c868e_kozhikode-ksrtc-swift-bus-bullet-collision.jpg"
keywords: ["KeralaNews", "KozhikodeAccident", "KSRTC", "RoadAccident", "TrafficSafety"]
---

# വീട്ടുകാരുടെ കണ്ണീരായി സോനു; കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ബുള്ളറ്റുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കൊയിലാണ്ടി(കോഴിക്കോട്): കോഴിക്കോട് പുതിയങ്ങാടി അത്താണിക്കലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വെങ്ങളം കാട്ടിലപ്പീടിക പള്ളിയറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സോനു ആണ് മരിച്ചത്.

## Article Content

കൊയിലാണ്ടി(കോഴിക്കോട്): കോഴിക്കോട് പുതിയങ്ങാടി അത്താണിക്കലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വെങ്ങളം കാട്ടിലപ്പീടിക പള്ളിയറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സോനു ആണ് മരിച്ചത്.

ഇന്നലെ രാത്രി അത്താണിക്കൽ കോയ റോഡിലായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് എതിർദിശയിൽനിന്ന് എത്തിയ സോനു സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.

കൂട്ടിയിടിയുടെ ആഘാതത്തിൽ സോനുവിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന് പിന്നാലെ യുവാവിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുധീഷ്ബാബു–ബീന ദമ്പതികളുടെ മകനാണ് സോനു. സൂര്യയാണ് സഹോദരി.

A 26-year-old man, Sonu, died after a KSRTC Swift bus collided with his Bullet bike at Athanikkal on the Koy Road in Kozhikode. He was rushed to Kozhikode Medical College Hospital with serious injuries, but his life could not be saved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390849/kozhikode-ksrtc-swift-bus-bullet-collision)