---
title: "സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വീണ്ടും തിരിച്ചടി; ഒറ്റയടിക്ക് പവന് 760 രൂപ കൂടി, ഇന്നത്തെ വില അറിയാം"
english_title: "Gold Prices Jump Again: Rs 760 Rise per Sovereign, Today’s Rate Revealed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390839/gold-prices-rise-kerala-today"
published_at: "2026-11-09T10:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af155eca63a1_gold-prices-rise-kerala-today.jpg"
keywords: ["GoldPrice", "KeralaGoldRate", "SilverPrice", "MarketUpdate", "PreciousMetals"]
---

# സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വീണ്ടും തിരിച്ചടി; ഒറ്റയടിക്ക് പവന് 760 രൂപ കൂടി, ഇന്നത്തെ വില അറിയാം

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയിരിക്കുന്നത്.

ഇതോടെ ഒരു പവൻ സ്വർണം ഗ്രാമിന് 13,255 രൂപയും പവന് 1,06,040 രൂപയും വിലയായതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്.

അതേ സമയം, സംസ്ഥാനത്ത് വെള്ളി വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 205 രൂപയിലും 10 ​ഗ്രാമിന് 2050 രൂപയിലുമാണ് വ്യാപാരം നടക്കുക.

**കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ**

നവംബർ 9- 1,06,040 രൂപ

നവംബർ 8- 1,05,280 രൂപ

നവംബർ 7- 1,05,280 രൂപ

നവംബർ 6- 1,05,120 രൂപ

നവംബർ 5- 1,07,080 രൂപ

നവംബർ 4- 1,02,600 രൂപ

നവംബർ 3- 1,02,400 രൂപ

നവംബർ 2- 1,02,200 രൂപ

നവംബർ 1- 1,02,200 രൂപ

ഒക്ടോബർ 31- 1,01,840 രൂപ

ഒക്ടോബ‍‍‌ർ 30- 1,04,320 രൂപ

Gold prices in Kerala rose sharply today, with 22-carat gold increasing by Rs 95 per gram and Rs 760 per sovereign. The new rate stands at Rs 13,255 per gram and Rs 1,06,040 per sovereign, while silver prices have dipped.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390839/gold-prices-rise-kerala-today)