---
title: "ജയിലിൽ നിന്നിറങ്ങിയിട്ടും അടങ്ങിയില്ല; സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചുകയറി അതിക്രമം, അറസ്റ്റിന് പിന്നാലെ മാധ്യമപ്രവർത്തകർക്ക് നേരെ നഗ്നതാപ്രദർശനം; 'നിക്കർ ബിനു' വീണ്ടും അകത്ത്"
english_title: "‘Nicker Binu’ Arrested Again After Home Trespass and Obscene Conduct"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390814/nicker-binu-arrested-again-home-trespass"
published_at: "2026-11-09T06:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af11bdde2e63_nicker-binu-arrested-again-home-trespass.jpg"
keywords: ["KeralaCrime", "AnchalPolice", "RepeatOffender", "CourtRemand", "PublicIndecency"]
---

# ജയിലിൽ നിന്നിറങ്ങിയിട്ടും അടങ്ങിയില്ല; സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചുകയറി അതിക്രമം, അറസ്റ്റിന് പിന്നാലെ മാധ്യമപ്രവർത്തകർക്ക് നേരെ നഗ്നതാപ്രദർശനം; 'നിക്കർ ബിനു' വീണ്ടും അകത്ത്

> **Lead Summary:** കൊല്ലം: അഞ്ചലിൽ സ്ത്രീക്കെതിരെ അതിക്രമം നടത്തിയ കേസിൽ കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഇടയം സ്വദേശി 'നിക്കർ ബിനു' എന്ന ബിനുവിനെ അഞ്ചൽ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇയാൾ വീണ്ടും അതിക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

## Article Content

കൊല്ലം: അഞ്ചലിൽ സ്ത്രീക്കെതിരെ അതിക്രമം നടത്തിയ കേസിൽ കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഇടയം സ്വദേശി 'നിക്കർ ബിനു' എന്ന ബിനുവിനെ അഞ്ചൽ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇയാൾ വീണ്ടും അതിക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

2025ൽ കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട ബിനു, വിലക്ക് ലംഘിച്ച് രണ്ടുതവണ കൊല്ലം ജില്ലയിൽ പ്രവേശിക്കുകയും അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. ഇടയം പ്രദേശത്തെ ഗ്രന്ഥശാലയ്ക്ക് നേരെ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ടും ഇയാൾക്കെതിരെ കേസുണ്ട്.

ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഇടയം സ്വദേശിനിയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചുകയറി അസഭ്യം പറഞ്ഞ സംഭവത്തിലാണ് അഞ്ചൽ പൊലീസ് ബിനുവിനെ വീണ്ടും അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസ് സ്റ്റേഷന് മുന്നിൽവച്ച് മാധ്യമപ്രവർത്തകർക്ക് നേരെയും പ്രതി അതിക്രമത്തിന് ശ്രമിച്ചു. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തതായാണ് വിവരം.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ ബിനുവിനെ റിമാൻഡ് ചെയ്തു. 

Police in Anchal have arrested Binu, alias ‘Nicker Binu,’ again after he allegedly trespassed into a woman’s home and abused her soon after being released from jail. He also reportedly misbehaved with journalists outside the police station, attempted to assault them, and exposed himself before being remanded by court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390814/nicker-binu-arrested-again-home-trespass)