---
title: "മകളുടെ പെരുമാറ്റത്തിൽ മാറ്റം, പിന്നാലെ ആശുപത്രിയിൽ പരിശോധന; പത്താം ക്ലാസുകാരി ഗർഭിണിയെന്ന് കണ്ടെത്തി, പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസിൽ 19കാരൻ അറസ്റ്റിൽ"
english_title: "19-Year-Old Arrested in POCSO Case After 15-Year-Old Girl Found Pregnant"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390811/15-year-old-girl-pregnant-pocso-arrest"
published_at: "2026-11-09T06:07:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af1166a9ea22_15-year-old-girl-pregnant-pocso-arrest.jpg"
keywords: ["POCSOCase", "KeralaPolice", "TeenPregnancy", "AyoorPolice", "SexualAbuse"]
---

# മകളുടെ പെരുമാറ്റത്തിൽ മാറ്റം, പിന്നാലെ ആശുപത്രിയിൽ പരിശോധന; പത്താം ക്ലാസുകാരി ഗർഭിണിയെന്ന് കണ്ടെത്തി, പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസിൽ 19കാരൻ അറസ്റ്റിൽ

> **Lead Summary:** വർക്കല : പത്താം ക്ലാസ് വിദ്യാർത്ഥിനിയായ 15കാരിയെ പ്രണയം നടിച്ചും വിവാഹവാഗ്ദാനം നൽകിയും ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിലായി.

## Article Content

വർക്കല : പത്താം ക്ലാസ് വിദ്യാർത്ഥിനിയായ 15കാരിയെ പ്രണയം നടിച്ചും വിവാഹവാഗ്ദാനം നൽകിയും ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിലായി.

വർക്കല ഇലകമൺ കൊടാകുളം സ്വദേശി സുജിനെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചതായാണ് പോലീസിന് നൽകിയ മൊഴി.

ഇതിനിടെ പെൺകുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റവും ശാരീരിക അസ്വസ്ഥതകളും ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്.വിവരം ആശുപത്രി അധികൃതർ അയിരൂർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് പെൺകുട്ടിയിൽനിന്ന് മൊഴിയെടുക്കുകയും അന്വേഷണത്തിലൂടെ പ്രതിയിലേക്ക് എത്തുകയുമായിരുന്നു.

തുടർന്ന് സുജിനെ കസ്റ്റഡിയിലെടുത്ത പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി അയിരൂർ പോലീസ് അറിയിച്ചു.

A 19-year-old man was arrested by Ayoor police in a POCSO case for allegedly sexually abusing a 15-year-old girl by feigning love and promising marriage. The case came to light after the girl’s parents noticed changes in her behavior and a hospital examination confirmed her pregnancy.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390811/15-year-old-girl-pregnant-pocso-arrest)