---
title: "അച്ഛനൊപ്പം അമരവിളയിലേക്ക് യാത്രതിരിച്ചു; വഴിയിൽ കാത്തിരുന്നത് ദുരന്തം, കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് 15കാരിക്ക് ദാരുണാന്ത്യം"
english_title: "15-Year-Old Girl Dies After Being Run Over by KSRTC Bus in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390803/ksrtc-bus-accident-thiruvananthapuram-girl-dies"
published_at: "2026-11-08T22:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af0a6f80be78_ksrtc-bus-accident-thiruvananthapuram-girl-dies.jpg"
keywords: ["KSRTCAccident", "Thiruvananthapuram", "KeralaNews", "RoadAccident", "Annapoornendu", "BusCrash"]
---

# അച്ഛനൊപ്പം അമരവിളയിലേക്ക് യാത്രതിരിച്ചു; വഴിയിൽ കാത്തിരുന്നത് ദുരന്തം, കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് 15കാരിക്ക് ദാരുണാന്ത്യം

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് 15കാരി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അന്നപൂർണേന്ദുവാണ് മരിച്ചത്.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് 15കാരി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അന്നപൂർണേന്ദുവാണ് മരിച്ചത്.

അച്ഛൻ അശോകനൊപ്പം ധനുവച്ചപുരത്ത് നിന്ന് അമരവിള ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അപകടത്തിൽ അശോകന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെടാനായി. എന്നാൽ അന്നപൂർണേന്ദു ബസിനടിയിലേക്ക് വീഴുകയായിരുന്നു.

അപകടത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ സ്ഥലത്ത് നിന്ന് ഓടിപ്പോയതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അപകടത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

A 15-year-old girl was killed after being hit by a KSRTC bus in Dhanuvachapuram, Thiruvananthapuram, while traveling with her father. Her father escaped with minor injuries, and reports say the bus driver may have dozed off before fleeing the scene after the accident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390803/ksrtc-bus-accident-thiruvananthapuram-girl-dies)