---
title: "കൊളസ്ട്രോളിനെ പേടിക്കുന്നവർ ശ്രദ്ധിക്കുക...! പാചക എണ്ണ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്, ഈ എണ്ണ ശീലമാക്കൂ"
english_title: "Worried About Cholesterol? Here’s What to Know When Choosing Cooking Oil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390795/cholesterol-cooking-oil-choice"
published_at: "2026-11-08T20:05:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af0898831317_cholesterol-cooking-oil-choice.jpg"
keywords: ["Cholesterol", "CookingOil", "HeartHealth", "MustardOil", "Nutrition"]
---

# കൊളസ്ട്രോളിനെ പേടിക്കുന്നവർ ശ്രദ്ധിക്കുക...! പാചക എണ്ണ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്, ഈ എണ്ണ ശീലമാക്കൂ

> **Lead Summary:** ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണരീതിക്ക് നിർണായക പങ്കുണ്ട്. പ്രത്യേകിച്ച് നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പാചക എണ്ണയുടെ തെരഞ്ഞെടുപ്പ് കൊളസ്ട്രോൾ നിലയെയും ഹൃദ്രോഗസാധ്യതയെയും സ്വാധീനിക്കാം.

## Article Content

ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണരീതിക്ക് നിർണായക പങ്കുണ്ട്. പ്രത്യേകിച്ച് നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പാചക എണ്ണയുടെ തെരഞ്ഞെടുപ്പ് കൊളസ്ട്രോൾ നിലയെയും ഹൃദ്രോഗസാധ്യതയെയും സ്വാധീനിക്കാം.

പൂരിത കൊഴുപ്പുകൾ കൂടുതലുള്ള എണ്ണകൾ അമിതമായി ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തിന് ദോഷകരമാകുമ്പോൾ, അപൂരിത കൊഴുപ്പുകൾ അടങ്ങിയ എണ്ണകൾ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാകാം. അതിനാൽ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ ഏതാണെന്നത് ഏറെ പ്രധാനമാണ്.

പാചക എണ്ണകളിൽ ആരോഗ്യഗുണങ്ങളുടെ പേരിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ളതാണ് ഒലിവ് ഓയിൽ. എന്നാൽ ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ ഒലിവ് ഓയിലിനൊപ്പം കടുകെണ്ണയും പരിഗണിക്കാമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നത്.

മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും (MUFA) പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും (PUFA) ധാരാളമായി അടങ്ങിയതാണ് കടുകെണ്ണ. ഇവ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറക്കാനും നല്ല കൊളസ്ട്രോൾ നില മെച്ചപ്പെടുത്താനും സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളാണ്.

ഹൃദ്രോഗ സാധ്യത കുറക്കുന്നതിലും ഇവക്ക് പ്രധാന പങ്കുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കടുകെണ്ണയിലെ ആൽഫ ലിനോലെനിക് ആസിഡ്, സെലീനിയം തുടങ്ങിയ ഘടകങ്ങൾക്ക് നീർവീക്കം കുറക്കാനുള്ള ഗുണങ്ങളുണ്ട്.

സന്ധിവേദന, സന്ധികളിലെ കാഠിന്യം തുടങ്ങിയ പ്രശ്നങ്ങൾ കുറക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. ബാക്ടീരിയ, ഫംഗസ് എന്നിവക്കെതിരായ പ്രതിരോധ ഗുണങ്ങളും കടുകെണ്ണക്കുണ്ടാണ് പഠനങ്ങൾ പറയുന്നത്.

ഇതിലടങ്ങിയ അല്ലൈൽ ഐസോതയോസയനേറ്റ് പോലുള്ള ഘടകങ്ങൾ സൂക്ഷ്മജീവികളുടെ വളർച്ച തടയാൻ സഹായിക്കും. വിറ്റാമിൻ എ, ഇ, ഒമേഗ ഫാറ്റി ആസിഡുകൾ എന്നിവ ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും ഗുണകരമാണ്.

ഇന്ത്യൻ പാചകരീതികൾക്ക് ഏറ്റവും അനുയോജ്യമായ എണ്ണയാണ് കടുകെണ്ണയെന്നും ഉയർന്ന താപനിലയിലും പാചകത്തിന് ഇത് ഉപയോഗിക്കാമെന്നും വിദഗ്ധർ പറയുന്നു. വറുക്കാനും താളിക്കാനും വഴറ്റാനുമെല്ലാം ഇത് ഉപയോഗിക്കാം.

Experts say the choice of cooking oil can influence cholesterol levels and heart health. Mustard oil, rich in MUFA and PUFA, is highlighted as a healthy option alongside olive oil for Indian cooking, even at high temperatures.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390795/cholesterol-cooking-oil-choice)