---
title: "'കേരളത്തിൽ നടപ്പാക്കുന്നത് ബിജെപി–ആർഎസ്എസ് വിദ്യാഭ്യാസ നയം'; സർക്കാരിനെതിരെ ആർ. ബിന്ദുവിന്റെ വിമർശനം"
english_title: "BJP-RSS Education Policy Being Implemented in Kerala: R. Bindu Slams Government"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390794/kerala-bjp-rss-education-policy-criticized"
published_at: "2026-11-08T19:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af086a2699c4_kerala-bjp-rss-education-policy-criticized.jpg"
keywords: ["EducationPolicy", "KeralaPolitics", "HigherEducation", "RBindu", "BJP", "RSS"]
---

# 'കേരളത്തിൽ നടപ്പാക്കുന്നത് ബിജെപി–ആർഎസ്എസ് വിദ്യാഭ്യാസ നയം'; സർക്കാരിനെതിരെ ആർ. ബിന്ദുവിന്റെ വിമർശനം

> **Lead Summary:** തിരുവനന്തപുരം: കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്ന വാണിജ്യവൽക്കരണവും വർഗീയവൽക്കരണവും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.

## Article Content

തിരുവനന്തപുരം: കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്ന വാണിജ്യവൽക്കരണവും വർഗീയവൽക്കരണവും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിൽ കച്ചവടത്തിനുള്ള സാധ്യതയുണ്ടെന്ന് ഉത്തരവിറങ്ങി. സ്വകാര്യമേഖലയിൽ സർക്കാരിന്റെ അനുമതി കൂടാതെ നിർലോഭം കോഴ്സുകൾ തുടങ്ങാൻ അനുവാദം നൽകുന്നതാണ് ഈ ഓർഡർ.

ഭാവിയിൽ സാധാരണക്കാരായ കുട്ടികൾക്ക് പ്രാപ്യമല്ലാത്ത ഫീസ് അടിച്ചേൽപ്പിക്കുന്നതാവും ഇപ്പോഴത്തെ ഉത്തരവ്. ബിജെപി-ആർഎസ്എസ് കേന്ദ്രസർക്കാർ നടപ്പാക്കുന്ന വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കുന്നു എന്നാണ് ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആരോപിക്കുന്നത്.

സർക്കാർ നീക്കം അപലപനീയമാണെന്നും സ്വാശ്രയ വിദ്യാഭ്യാസ ലോബി ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കണ്ടുവെന്നുമാണ് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ആരോപണം. പുതിയ ഉത്തരവ് സർക്കാരിന്റെ നിലപാടുകൾക്ക് വിരുദ്ധമാണ്. നയ വ്യതിയാനം വരിക എന്നുള്ളത് ഒട്ടും ഭൂഷണമല്ലെന്നും ആർ. ബിന്ദു വിശദമാക്കി.

എയ്ഡഡ്-സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കുന്നതിനും സീറ്റ് വർദ്ധിപ്പിക്കുന്നതിനും സർക്കാരിന്റെ മുൻകൂർ അനുമതി ഒഴിവാക്കിയ നടപടി ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റം ലക്ഷ്യമിട്ടാണെന്നായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ വിശദമാക്കിയത്.

2014 ലും 2021 ലും നിയമസഭ പാസാക്കിയ യൂണിവേഴ്‌സിറ്റി ആക്ടുകളിലെ എൻഒസി സംബന്ധിച്ച വ്യവസ്ഥ ഭേദഗതി ചെയ്യാനാണ് സർക്കാർ തീരുമാനമെന്നും റോജി എം. ജോൺ വ്യക്തമാക്കിയിരുന്നു.

Former Higher Education Minister R. Bindu has alleged that the Centre’s push for commercialization and communalization is being reflected in Kerala’s higher education sector. She said the new order enabling private institutions to start courses and expand seats without prior government approval could make education unaffordable for ordinary students.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390794/kerala-bjp-rss-education-policy-criticized)