---
title: "രണ്ടുവർഷമായി ലഹരിക്കൂട്ടുകച്ചവടമെന്ന് പൊലീസ്; ഓപ്പറേഷൻ തൂഫാനിൽ രണ്ടുപേർ കുടുങ്ങി, എംഡിഎംഎയും 1.77 ലക്ഷം രൂപയും പിടികൂടി"
english_title: "Operation Toofan: Two Held With MDMA and ₹1.77 Lakh in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390793/operation-toofan-mdma-two-arrested-kozhikode"
published_at: "2026-11-08T19:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af0857454f7a_operation-toofan-mdma-two-arrested-kozhikode.jpg"
keywords: ["MDMASeizure", "OperationToofan", "KozhikodePolice", "DrugBust", "KeralaCrime"]
---

# രണ്ടുവർഷമായി ലഹരിക്കൂട്ടുകച്ചവടമെന്ന് പൊലീസ്; ഓപ്പറേഷൻ തൂഫാനിൽ രണ്ടുപേർ കുടുങ്ങി, എംഡിഎംഎയും 1.77 ലക്ഷം രൂപയും പിടികൂടി

> **Lead Summary:** കോഴിക്കോട് :ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 41.61 ഗ്രാം എംഡിഎംഎയും ഡിജിറ്റൽ ത്രാസും പാക്കിങ്ങിനുള്ള കവറുകളുമായി രണ്ടു പേർ കോഴിക്കോട് പിടിയിൽ. റൂറൽ എസ്പി മെറിൻ ജോസഫിന്റെ കീഴിലുള്ള ഡാൻസാഫ് സംഘവും കൊടുവള്ളി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഓമശ്ശേരി സ്വദേശികളായ ഷെരീഫ്, , സി.കെ. സമീർ എന്നിവരാണ് പിടിയിലായത്.

## Article Content

കോഴിക്കോട് :ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 41.61 ഗ്രാം എംഡിഎംഎയും ഡിജിറ്റൽ ത്രാസും പാക്കിങ്ങിനുള്ള കവറുകളുമായി രണ്ടു പേർ കോഴിക്കോട് പിടിയിൽ. റൂറൽ എസ്പി മെറിൻ ജോസഫിന്റെ കീഴിലുള്ള ഡാൻസാഫ് സംഘവും കൊടുവള്ളി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഓമശ്ശേരി സ്വദേശികളായ ഷെരീഫ്, , സി.കെ. സമീർ എന്നിവരാണ് പിടിയിലായത്.

ലഹരി വിൽപന നടത്തി ലഭിച്ച ഒരു ലക്ഷത്തി എഴുപത്തി ഏഴായിരം രൂപയും കണ്ടെടുത്തു. രണ്ട് വർഷത്തോളമായി രണ്ടു പേരും ലഹരി കൂട്ടുക്കച്ചവടം നടത്തി വരികയായിരുന്നു. പിടികൂടിയ എംഡിഎംഎയ്ക്ക് ഒന്നര ലക്ഷം രൂപ വരെ വില വരും. ഇവർക്കെതിരെ നാട്ടുകാർ ധാരാളം പരാതികൾ നൽകിയിരുന്നു.

നാർക്കോട്ടിക് സെൽ ഡിവൈഎസ്പി റാണ ചന്ദ്രൻ, താമരശ്ശേരി ഡിവൈഎസ്പി കെ.എ. ബോസ്, കൊടുവള്ളി ഇൻസ്പെക്ടർ പ്രജീഷ് എന്നിവരുടെ നിർദേശപ്രകാരം കൊടുവള്ളി എസ്ഐ കെ. ശ്രീദു, എഎസ്ഐ കെ.കെ. സന്തോഷ് കുമാർ, സീനിയർ സിപിഒമാരായ സി.പി. പ്രവീൺ, പി. പ്രസൂൺ, സിപിഒമാരായ എം. ശ്രീനിഷ്, കെ.നിഖിൽ, എം.കെ. ബിജിന, ഡാൻസാഫ് എസ്ഐ രാജീവ് ബാബു, എഎസ്ഐ ജയരാജൻ പനങ്ങാട്, സീനിയർ സിപിഒമാരായ ജിനീഷ് ബാലുശ്ശേരി, അനസ് ഈർപ്പോണ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Police in Kozhikode arrested two men in Operation Toofan and seized 41.61 grams of MDMA, a digital scale and packing covers. Officials also recovered ₹1.77 lakh, which they said was earned through drug sales over the past two years.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390793/operation-toofan-mdma-two-arrested-kozhikode)