---
title: "തമിഴ്‌നാട്ടിൽ മലയാളി വിദ്യാർഥികളുടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി"
english_title: "Tourist Bus Carrying Malayali Students Catches Fire in Tamil Nadu; Major Tragedy Averted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390778/tamil-nadu-tourist-bus-fire-students"
published_at: "2026-11-08T17:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af05fc2d66b7_tamil-nadu-tourist-bus-fire-students.jpg"
keywords: ["TamilNaduNews", "BusFire", "MalayaliStudents", "SchoolTrip", "FireSafety"]
---

# തമിഴ്‌നാട്ടിൽ മലയാളി വിദ്യാർഥികളുടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

> **Lead Summary:** **തേനി: **തമിഴ്‌നാട്ടിൽ മലയാളി സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തൃശൂരിലെ സ്വകാര്യ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് ബസിലുണ്ടായിരുന്നത്. സമയബന്ധിതമായ ഇടപെടൽ കാരണം അപകടത്തിൽ വിദ്യാർഥികളടക്കം ആർക്കും പരിക്കേൽക്കാതെ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

**തേനി: **തമിഴ്‌നാട്ടിൽ മലയാളി സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തൃശൂരിലെ സ്വകാര്യ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് ബസിലുണ്ടായിരുന്നത്. സമയബന്ധിതമായ ഇടപെടൽ കാരണം അപകടത്തിൽ വിദ്യാർഥികളടക്കം ആർക്കും പരിക്കേൽക്കാതെ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.

കൊടൈക്കനാൽ സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ തേനി ജില്ലയിലെ പെരിയകുളത്തിന് സമീപം വെച്ചായിരുന്നു സംഭവം. യാത്രയ്ക്കിടെ ബസിന്റെ ടയർ പെട്ടിത്തെറിച്ചതിനെ തുടർന്ന് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ബസിൽ നിന്ന് പുക ഉയർന്നതും അപകടവും ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ വാഹനം പാതയോരത്ത് നിർത്തി വിദ്യാർഥികളെ പുറത്തിറക്കി. മുഴുവൻ കുട്ടികളെയും വേഗത്തിൽ പുറത്തെത്തിക്കാനായതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്.

A tourist bus carrying Malayali school students caught fire near Periyakulam in Tamil Nadu while returning from Kodaikanal. The driver’s quick response helped evacuate all students safely, and firefighters later extinguished the blaze.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390778/tamil-nadu-tourist-bus-fire-students)