---
title: "തൃത്താലയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; കാറിലുണ്ടായിരുന്ന അമ്മയും മകനും രക്ഷപ്പെട്ടത് അത്ഭുതകരമായി"
english_title: "Car Rams Electric Pole in Thrithala; Mother and Son Escape Unhurt"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390777/thrithala-car-electric-pole-accident"
published_at: "2026-11-08T16:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af05d2a3f217_thrithala-car-electric-pole-accident.jpg"
keywords: ["ThrithalaAccident", "PalakkadNews", "CarCrash", "ElectricPole", "RoadSafety"]
---

# തൃത്താലയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; കാറിലുണ്ടായിരുന്ന അമ്മയും മകനും രക്ഷപ്പെട്ടത് അത്ഭുതകരമായി

> **Lead Summary:** **പാലക്കാട്: **തൃത്താലയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. കാറിലുണ്ടായിരുന്ന അമ്മയും മകനും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃത്താല പള്ളിക്ക് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

## Article Content

**പാലക്കാട്: **തൃത്താലയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. കാറിലുണ്ടായിരുന്ന അമ്മയും മകനും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃത്താല പള്ളിക്ക് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

കോഴിക്കോട്ട് നിന്ന് കുട്ടനാട്ടിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. തൃത്താല പള്ളിക്ക് മുന്നിലെത്തിയപ്പോൾ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർവശത്തെ റോഡിലേക്ക് പാഞ്ഞുകയറി വഴിയരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് രണ്ടായി ഒടിഞ്ഞു വീഴുകയും ലൈനുകൾ പൊട്ടി വീഴുകയും ചെയ്തു. അപകടസമയത്ത് ഇതുവഴി മറ്റ് വാഹനങ്ങളോ കാൽനടയാത്രക്കാരോ കടന്നുപോകാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

A car lost control and crashed into an electric pole near Thrithala church in Palakkad on Tuesday afternoon. The mother and son inside the vehicle escaped without injuries, and a major tragedy was averted because no pedestrians or other vehicles were nearby.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390777/thrithala-car-electric-pole-accident)