---
title: "ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ ദുരന്തം: കർണാടകയിൽ കാറപകടത്തിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം"
english_title: "Four Young Men Killed in Karnataka Car Crash After Temple Visit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390774/karnataka-car-crash-temple-visit"
published_at: "2026-11-08T15:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af04db632474_karnataka-car-crash-temple-visit.jpg"
keywords: ["KarnatakaCrash", "TempleVisit", "ExpresswayAccident", "RoadSafety", "Yadgir"]
---

# ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ ദുരന്തം: കർണാടകയിൽ കാറപകടത്തിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം

> **Lead Summary:** **ബംഗളൂരു: **സൂറത്ത്-ചെന്നൈ എക്സ്പ്രസ് വേയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിലേക്ക് കാർ ഇടിച്ചുകയറി നാല് പേർ മരിച്ചു. കർണാടകയിലെ യാദ്ഗിർ ജില്ലക്കാരായ ഗുരുരാജ് സുരേഷ് ചവാൻ , റെഡ്ഡി ബഗ്ല റാത്തോഡ് , ഗോവിന്ദ സീതയ്യ ചവാൻ , കുമാർ രാമു റാത്തോഡ് എന്നിവരാണ് മരണപ്പെട്ടത്. ഇബ്രാഹിംപുരിന് സമീപമാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്.

## Article Content

**ബംഗളൂരു: **സൂറത്ത്-ചെന്നൈ എക്സ്പ്രസ് വേയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിലേക്ക് കാർ ഇടിച്ചുകയറി നാല് പേർ മരിച്ചു. കർണാടകയിലെ യാദ്ഗിർ ജില്ലക്കാരായ ഗുരുരാജ് സുരേഷ് ചവാൻ , റെഡ്ഡി ബഗ്ല റാത്തോഡ് , ഗോവിന്ദ സീതയ്യ ചവാൻ , കുമാർ രാമു റാത്തോഡ് എന്നിവരാണ് മരണപ്പെട്ടത്. ഇബ്രാഹിംപുരിന് സമീപമാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്.

മഹാരാഷ്ട്രയിലെ തുളജാപുരിലുള്ള ഭവാനി ദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മടങ്ങുന്നതിനിടെ ശനിയാഴ്ചയായിരുന്നു അപകടം. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് കാർ നിർമാണത്തിലിരുന്ന പാലത്തിന്റെ ഭാഗത്തേക്ക് അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടുപേരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാർ പൂർണമായും തകർന്ന നിലയിലാണ്.

Four young men from Karnataka’s Yadgir district died when their car rammed into an under-construction bridge on the Surat-Chennai Expressway. The group was returning after visiting the Bhavani Devi temple in Tuljapur when the driver lost control near Ibrahimpur. Two died on the spot, while the other two succumbed to injuries later at hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390774/karnataka-car-crash-temple-visit)