---
title: "സ്റ്റേഷനിൽ വെച്ച് പരാതി ഒത്തുതീർപ്പാക്കി പുറത്തിറങ്ങി; പിന്നാലെ മറയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു"
english_title: "Husband Tries to Hack Wife to Death Minutes After Police Settlement in Marayur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390765/husband-attacks-wife-after-police-settlement"
published_at: "2026-11-08T14:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af03cd79a119_husband-attacks-wife-after-police-settlement.jpg"
keywords: ["DomesticViolence", "KeralaCrime", "Marayur", "PoliceStation", "AssaultCase"]
---

# സ്റ്റേഷനിൽ വെച്ച് പരാതി ഒത്തുതീർപ്പാക്കി പുറത്തിറങ്ങി; പിന്നാലെ മറയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു

> **Lead Summary:** **ഇടുക്കി: **മറയൂർ പോലീസ് സ്റ്റേഷന് തൊട്ടുമുമ്പിൽ വെച്ച് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. കുറത്തികുടി സ്വദേശിയായ സുബ്ബലക്ഷ്മി ക്ക് നേരെയാണ് ഭർത്താവ് ശിവാനന്ദന്റെ ആക്രമണമുണ്ടായത്. കുടുംബവഴക്ക് പരിഹരിച്ച് പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഇറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം.

## Article Content

**ഇടുക്കി: **മറയൂർ പോലീസ് സ്റ്റേഷന് തൊട്ടുമുമ്പിൽ വെച്ച് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. കുറത്തികുടി സ്വദേശിയായ സുബ്ബലക്ഷ്മി ക്ക് നേരെയാണ് ഭർത്താവ് ശിവാനന്ദന്റെ ആക്രമണമുണ്ടായത്. കുടുംബവഴക്ക് പരിഹരിച്ച് പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഇറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം.

കുടുംബപ്രശ്നങ്ങളെ തുടർന്ന് പരാതി നൽകിയതിനെ തുടർന്നാണ് ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. പോലീസുകാരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് രണ്ടുപേരും സ്റ്റേഷൻ ഗേറ്റിന് പുറത്തേക്ക് ഇറങ്ങി. ഈ സമയത്ത് ശിവാനന്ദൻ കൈയിൽ കരുതീയ ആയുധം ഉപയോഗിച്ച് സുബ്ബലക്ഷ്മിയെ പലതവണ വെട്ടുകയായിരുന്നു.

രക്തം വാർന്ന നിലയിൽ സുബ്ബലക്ഷ്മിയെ ഉടൻ തന്നെ മറയൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയ ശിവാനന്ദനെ പോലീസ് സംഭവസ്ഥലത്തു വെച്ചുതന്നെ കസ്റ്റഡിയിലെടുത്തു.

A husband allegedly attacked his wife with a weapon just outside the Marayur police station moments after the couple settled a family dispute there. The woman, identified as Subbalakshmi, was hospitalized with serious injuries, while the accused was taken into custody at the scene.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390765/husband-attacks-wife-after-police-settlement)