---
title: "ദൃശ്യങ്ങൾ പുറത്തുവന്നതോടെ പണി പാളി! സിപിഐഎം ഓഫീസിലെ പരസ്യ മദ്യപാനം; മൂന്ന് പേർക്ക് സസ്പെൻഷൻ"
english_title: "CPM office drinking row: three suspended after visuals go viral"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390757/cpm-office-drinking-row-suspension"
published_at: "2026-11-08T13:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af0314ab72c9_cpm-office-drinking-row-suspension.jpg"
keywords: ["CPM", "Palakkad", "PartyDiscipline", "Suspension", "SocialMedia"]
---

# ദൃശ്യങ്ങൾ പുറത്തുവന്നതോടെ പണി പാളി! സിപിഐഎം ഓഫീസിലെ പരസ്യ മദ്യപാനം; മൂന്ന് പേർക്ക് സസ്പെൻഷൻ

> **Lead Summary:** **പാലക്കാട്: **മുതലമട സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് പരസ്യമായി മദ്യപിച്ച സംഭവത്തിൽ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ. ലോക്കൽ സെക്രട്ടറി ബ്രിജേഷ്, പാർട്ടി പ്രവർത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവർക്കെതിരെയാണ് സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി നടപടിയെടുത്തത്.

## Article Content

**പാലക്കാട്: **മുതലമട സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് പരസ്യമായി മദ്യപിച്ച സംഭവത്തിൽ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ. ലോക്കൽ സെക്രട്ടറി ബ്രിജേഷ്, പാർട്ടി പ്രവർത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവർക്കെതിരെയാണ് സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി നടപടിയെടുത്തത്.

മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ജില്ലാ സെക്രട്ടറി എൻ.എൻ. കൃഷ്ണദാസിന്റെ (ചെന്താമരാക്ഷൻ) നിർദേശപ്രകാരമാണ് നടപടി. ലോക്കൽ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിലായിരുന്നു പാർട്ടി ഓഫീസിനുള്ളിൽ മദ്യപാനം നടന്നത്. വിവരമറിഞ്ഞെത്തിയ പാർട്ടി പ്രവർത്തകർ സംഭവം ചോദ്യം ചെയ്തതോടെ തർക്കമുണ്ടായി.

തുടർന്ന് പ്രവർത്തകരെ ലോക്കൽ സെക്രട്ടറി പിടിച്ച് തള്ളുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പുറത്തുവന്നതോടെയാണ് പാർട്ടിക്ക് വലിയ തിരിച്ചടിയായത്. സംഭവത്തിൽ ബ്രിജേഷിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക പ്രവർത്തകർ മുതിർന്ന നേതാക്കൾക്ക് പരാതി നൽകിയിരുന്നു.

പാർട്ടി ഓഫീസിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിച്ചതിനും പാർട്ടി അച്ചടക്കം ലംഘിച്ചതിനുമാണ് മൂന്നുപേരെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

Three people, including the local secretary, have been suspended by the CPM Palakkad district committee after a public drinking incident at the Muttalamada local committee office. The action followed the circulation of visuals on television and social media, triggering complaints from local party workers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390757/cpm-office-drinking-row-suspension)