---
title: "രാജ്യം നക്സൽ മുക്തം; ബസ്തറിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി"
english_title: "Modi Celebrates Bastar Diwali, Declares India Naxal-Free"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390756/modi-declares-naxal-free-india-bastar-diwali-new-"
published_at: "2026-11-08T13:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af02f96ac1cd_modi-declares-naxal-free-india-bastar-diwali-new-.jpg"
keywords: ["Modi", "Bastar", "Diwali", "Naxalism", "Chhattisgarh", "NarendraModi"]
---

# രാജ്യം നക്സൽ മുക്തം; ബസ്തറിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

> **Lead Summary:** ** **ബസ്തറിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം നക്സൽ മുക്തമായതായി പ്രഖ്യാപിച്ചു. നക്സൽ മുക്തമാക്കിയതിന് ശേഷമുള്ള ആദ്യ ദീപാവലിയാണിതെന്ന് അദ്ദേഹം പറഞ്ഞു. പതിവുപോലെ സൈനികർക്കൊപ്പമാണ് തന്റെ ദീപാവലി ആഘോഷമെന്ന് പറഞ്ഞ മോദി, ഇത്തവണ ഛത്തീസ്ഗഡിലെ ബസ്തറിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പമാണ് താനെന്ന് വ്യക്തമാക്കി.

## Article Content

** **ബസ്തറിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം നക്സൽ മുക്തമായതായി പ്രഖ്യാപിച്ചു. നക്സൽ മുക്തമാക്കിയതിന് ശേഷമുള്ള ആദ്യ ദീപാവലിയാണിതെന്ന് അദ്ദേഹം പറഞ്ഞു. പതിവുപോലെ സൈനികർക്കൊപ്പമാണ് തന്റെ ദീപാവലി ആഘോഷമെന്ന് പറഞ്ഞ മോദി, ഇത്തവണ ഛത്തീസ്ഗഡിലെ ബസ്തറിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പമാണ് താനെന്ന് വ്യക്തമാക്കി.

ബസ്തർ മേഖലയിലെ എല്ലാ ജില്ലകളും നക്സൽ മുക്തമാണെന്നും ഇതിന്റെ മുഴുവൻ ക്രെഡിറ്റും സുരക്ഷാ ഉദ്യോഗസ്ഥർക്കാണെന്നും അദ്ദേഹം പറഞ്ഞു. 140 കോടി ജനങ്ങളുടെ പേരിൽ അവരുടെ സമർപ്പണത്തെ നമിക്കുന്നുവെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തമാണെങ്കിൽ പുറത്തുള്ള ശത്രുക്കൾക്ക് ഒന്നും ചെയ്യാനാകില്ലെന്നും, അത് ദുർബലമായാൽ പുറത്തുള്ളവർക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിആർപിഎഫ്, കോബ്ര, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, ഐആർബി എന്നിവരും ബസ്തർ ഫൈറ്റേഴ്സ്, സ്പെഷൽ ഫോഴ്സ് കമാൻഡോസ്, വനിതാ സുരക്ഷാ ഉദ്യോഗസ്ഥരും രാജ്യത്തിന്റെ ഐക്യവും സുരക്ഷയും ഉറപ്പാക്കാൻ പ്രവർത്തിച്ചുവെന്നും മോദി പറഞ്ഞു. 20 സംസ്ഥാനങ്ങളിലായി 230 ജില്ലകൾ നക്സൽ ബാധിതമായിരുന്ന കാലം ഉണ്ടായിരുന്നുവെന്നും, ഒരു വർഷം 2000 അക്രമങ്ങൾ വരെ നടന്നിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നക്സൽ ബാധിതപ്രദേശങ്ങളിൽ സിആർപിഎഫ് ജവാൻമാർ വീരമൃത്യുവരിച്ചപ്പോൾ കൊട്ടാരത്തിലിരുന്ന ആർക്കും കണ്ണുനീർ വന്നില്ലെന്ന് മോദി വിമർശിച്ചു. ബസ്തറിലും ദണ്ഡേവടയിലും ജവാൻമാർക്കെതിരെ രണ്ട് തവണ ആക്രമണമുണ്ടായതായും അദ്ദേഹം പറഞ്ഞു. ബാബറി മസ്ജിദ് തർക്കുന്നത് ടെലിവിഷനിൽ കണ്ടപ്പോൾ കരഞ്ഞെന്ന സോണിയാ ഗാന്ധിയുടെ പുസ്തകത്തിലെ പരാമർശത്തിനുള്ള പരോക്ഷ മറുപടിയായാണ് ഈ പരാമർശം വിലയിരുത്തപ്പെടുന്നത്.

നക്സലുകൾ ഇല്ലാതായെങ്കിലും ഭീഷണി തീർന്നിട്ടില്ലെന്നും, ദിമാഗി നക്സലുകൾ ഇപ്പോഴും വിവിധ ഇടങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ പ്രവർത്തിക്കുന്ന ഇവർ വിവിധ സംഘടനകളിലും നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Prime Minister Narendra Modi celebrated Diwali with security personnel in Bastar, Chhattisgarh, and said India has been freed from Naxal influence. He credited the security forces for the achievement while warning that the ideological threat has not fully ended.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390756/modi-declares-naxal-free-india-bastar-diwali-new-)