---
title: "പേടിച്ചിട്ട് വീട്ടിൽ പറഞ്ഞില്ല; ഒടുവിൽ മൂത്രത്തിൽ രക്തം കണ്ടതോടെ പുറത്തായത് ക്രൂരത!  ഇൻസ്റ്റഗ്രാം മെസേജിന്റെ പേരിൽ 17-കാരന് അമ്മയുടെയും കൂട്ടുകാരുടെയും ക്രൂരമർദ്ദനം"
english_title: "Instagram Message Row: 17-Year-Old Brutally Beaten by Friend’s Mother and Others"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390753/instagram-message-row-teen-beaten-ernakulam"
published_at: "2026-11-08T13:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af026792de8c_instagram-message-row-teen-beaten-ernakulam.jpg"
keywords: ["InstagramRow", "TeenAssault", "KeralaPolice", "JuvenileJustice", "Ernakulam"]
---

# പേടിച്ചിട്ട് വീട്ടിൽ പറഞ്ഞില്ല; ഒടുവിൽ മൂത്രത്തിൽ രക്തം കണ്ടതോടെ പുറത്തായത് ക്രൂരത!  ഇൻസ്റ്റഗ്രാം മെസേജിന്റെ പേരിൽ 17-കാരന് അമ്മയുടെയും കൂട്ടുകാരുടെയും ക്രൂരമർദ്ദനം

> **Lead Summary:** **കൊച്ചി: **എറണാകുളം എളമക്കരയിൽ ഇൻസ്റ്റഗ്രാം മെസേജിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 17-കാരന് ക്രൂരമർദ്ദനം. സുഹൃത്തുക്കളായ പ്രായപൂർത്തിയാകാത്ത കുട്ടികളും അതിലൊരാളുടെ അമ്മയും ചേർന്നാണ് കൗമാരക്കാരനെ മർദ്ദിച്ചത്. സംഭവത്തിൽ മർദ്ദനത്തിന് നേതൃത്വം നൽകിയ 40-കാരിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കൊച്ചി: **എറണാകുളം എളമക്കരയിൽ ഇൻസ്റ്റഗ്രാം മെസേജിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 17-കാരന് ക്രൂരമർദ്ദനം. സുഹൃത്തുക്കളായ പ്രായപൂർത്തിയാകാത്ത കുട്ടികളും അതിലൊരാളുടെ അമ്മയും ചേർന്നാണ് കൗമാരക്കാരനെ മർദ്ദിച്ചത്. സംഭവത്തിൽ മർദ്ദനത്തിന് നേതൃത്വം നൽകിയ 40-കാരിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

17-കാരന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് സുഹൃത്തുക്കൾ ചില സ്ത്രീകൾക്ക് മെസേജ് അയച്ചിരുന്നു. ഇതേച്ചൊല്ലി ഇവർക്കിടയിൽ തർക്കം ഉടലെടുക്കുകയും തുടർന്ന് 17-കാരനെ കൂട്ടുകാർ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിനിടെ കൂട്ടുകാരന്റെ അമ്മയായ 40-കാരിയും വിദ്യാർത്ഥിയെ മർദ്ദിച്ചു.

മർദ്ദനമേറ്റ വിവരം ഭയം കാരണം കുട്ടി വീട്ടിൽ അറിയിച്ചിരുന്നില്ല. പിന്നീട് മൂത്രത്തിലൂടെ രക്തം വന്നതോടെയാണ് വീട്ടുകാർ വിവരമറിയുന്നതും പോലീസിൽ പരാതി നൽകുന്നതും. സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കി ജുവനൈൽ ജസ്റ്റിസ് ബോർഡിന് സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

A 17-year-old in Ernakulam’s Elamakkara was brutally assaulted following a dispute over Instagram messages sent from his account. Police arrested a 40-year-old woman, the mother of one of the minors involved, and said a background report will be submitted to the Juvenile Justice Board.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390753/instagram-message-row-teen-beaten-ernakulam)