---
title: "മുട്ട കഴിക്കണമെങ്കിൽ ഇനി പോക്കറ്റ് കീറും! വിപണിയിൽ കോഴിമുട്ടയ്ക്ക് തീവില; ഒരെണ്ണത്തിന് എട്ട് രൂപയായി"
english_title: "Egg Prices Hit Record High in Kerala; One Egg Reaches ₹8"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390748/kerala-egg-prices-record-high-"
published_at: "2026-11-08T12:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af01a6d20a70_kerala-egg-prices-record-high-.jpg"
keywords: ["EggPrices", "KeralaMarket", "FoodInflation", "FestiveDemand", "PoultryFeed"]
---

# മുട്ട കഴിക്കണമെങ്കിൽ ഇനി പോക്കറ്റ് കീറും! വിപണിയിൽ കോഴിമുട്ടയ്ക്ക് തീവില; ഒരെണ്ണത്തിന് എട്ട് രൂപയായി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് കോഴിമുട്ട വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു മുട്ടയ്ക്ക് രണ്ട് രൂപയോളമാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഒരു മുട്ടയുടെ ചില്ലറ വിൽപ്പന വില എട്ട് രൂപയിലെത്തി. വരും ദിവസങ്ങളിലും വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ വ്യക്തമാക്കുന്നു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് കോഴിമുട്ട വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു മുട്ടയ്ക്ക് രണ്ട് രൂപയോളമാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഒരു മുട്ടയുടെ ചില്ലറ വിൽപ്പന വില എട്ട് രൂപയിലെത്തി. വരും ദിവസങ്ങളിലും വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ വ്യക്തമാക്കുന്നു.

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ മുന്നിൽക്കണ്ട് കേക്ക് നിർമാണത്തിനായി വൻതോതിൽ മുട്ട വാങ്ങി സംഭരിക്കുന്നത് പെട്ടെന്നുള്ള വിലവർധനവിന് ഇടയാക്കിയിട്ടുണ്ട്. ഉത്സവ സീസൺ അടുക്കുന്നതോടെ മുട്ടയുടെ ആവശ്യകത ഇനിയും ഉയരുമെന്നതിനാൽ സമീപഭാവിയിലൊന്നും വില കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

ഉൽപ്പാദനച്ചെലവിലുണ്ടായ കൂറ്റൻ വർധനവാണ് മുട്ടവില ഉയരാനുള്ള മറ്റൊരു പ്രധാന കാരണം. നേരത്തെ 1800 മുതൽ 2000 രൂപ വരെയായിരുന്ന ഒരു ചാക്ക് കോഴിത്തീറ്റയുടെ വില ഇപ്പോൾ 2760 രൂപ വരെയായി വർധിച്ചു.

കോഴിത്തീറ്റയിലെ പ്രധാന ഘടകമായ ചോളത്തിന്റെ ലഭ്യതക്കുറവാണ് തീറ്റവില കുത്തനെ കൂട്ടിയത്. എത്തനോൾ നിർമാണത്തിനായി ചോളം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് കോഴിത്തീറ്റ നിർമാണ മേഖലയിൽ ചോളത്തിന് കടുത്ത ക്ഷാമം നേരിട്ടത്. ഇത് ഉൽപ്പാദനച്ചെലവ് കുത്തനെ ഉയർത്തുകയും കർഷകരെയും വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുകയും ചെയ്തു.

Egg prices in Kerala have surged sharply, with retail rates rising to ₹8 per egg after an increase of about ₹2 in the past week. Traders expect further hikes as festive demand grows and feed costs continue to climb.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390748/kerala-egg-prices-record-high-)