---
title: "ചേരാനല്ലൂർ അപകടം: 17കാരന്റെ ജാമ്യം റദ്ദാക്കാൻ കുടുംബം ഹൈക്കോടതിയിലേക്ക്"
english_title: "Cheranalloor Accident: Family Moves High Court to Cancel 17-Year-Old’s Bail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390745/cheranalloor-accident-bail-cancellation-high-court"
published_at: "2026-11-08T11:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af01699e9112_cheranalloor-accident-bail-cancellation-high-court.jpg"
keywords: ["CheranallurAccident", "Jayabalakrishnan", "HighCourt", "KeralaNews", "MinorBail", "CheranalloorAccident", "JuvenileJustice", "BailCancellation"]
---

# ചേരാനല്ലൂർ അപകടം: 17കാരന്റെ ജാമ്യം റദ്ദാക്കാൻ കുടുംബം ഹൈക്കോടതിയിലേക്ക്

> **Lead Summary:** ** **ചേരാനല്ലൂർ അപകടത്തിൽ 17കാരന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. റിവിഷൻ പെറ്റീഷൻ നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. ജുവനൈൽ ജസ്റ്റിസ് ബോർഡ് നടപടികൾ കഴിഞ്ഞ ദിവസം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന കോടതി റദ്ദാക്കിയിരുന്നു.

## Article Content

** **ചേരാനല്ലൂർ അപകടത്തിൽ 17കാരന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. റിവിഷൻ പെറ്റീഷൻ നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. ജുവനൈൽ ജസ്റ്റിസ് ബോർഡ് നടപടികൾ കഴിഞ്ഞ ദിവസം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന കോടതി റദ്ദാക്കിയിരുന്നു.

എന്നാൽ 17കാരന് നൽകിയ സ്റ്റേഷൻ ജാമ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതോടെയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക് പോകുന്നത്. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ആവശ്യവും ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആവശ്യവും എറണാകുളം അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. 17കാരനെതിരെ നരഹത്യാക്കുറ്റം ചുമത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തു.

അധികാര പരിധിയിൽ ഇല്ലാത്ത ജാമ്യാപേക്ഷ പരിഗണിച്ചെന്ന കാരണത്താലാണ് 17കാരന് ജാമ്യം നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവ് കോടതി റദ്ദാക്കിയത്. ഈ കേസിൽ എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് കോടതി ചോദിച്ചിരുന്നു. ‘ചരിത്രത്തിൽ ഇല്ലാത്തത് സംഭവിക്കുന്നു’ എന്ന പരാമർശവും കോടതി നടത്തി.

കഴിഞ്ഞ മാസം 25ന് പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്നും അപകടത്തിന് മുമ്പ് 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം ലഭിച്ചതായും പൊലീസ് പറഞ്ഞു.

The family of Jayabalakrishnan, who died in the Cheranalloor accident, will approach the High Court seeking cancellation of the 17-year-old accused’s bail. They plan to file a revision petition after a lower court earlier dismissed both the government’s plea and the family’s request to cancel the bail.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390745/cheranalloor-accident-bail-cancellation-high-court)