---
title: "മലപ്പുറത്ത് വീണ്ടും ഷിഗെല്ല ബാധ: ഏലംകുളത്ത് നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു"
english_title: "Shigella Returns to Malappuram; Four More Cases Confirmed in Elamkulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390743/malappuram-shigella-four-more-cases"
published_at: "2026-11-08T11:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af0126d623cd_malappuram-shigella-four-more-cases.jpg"
keywords: ["Shigella", "Malappuram", "PublicHealth", "KeralaHealth", "InfectionControl"]
---

# മലപ്പുറത്ത് വീണ്ടും ഷിഗെല്ല ബാധ: ഏലംകുളത്ത് നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

> **Lead Summary:** **മലപ്പുറം: **മലപ്പുറം ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഏലംകുളം പഞ്ചായത്തിലെ രണ്ട് കുട്ടികൾക്കും രണ്ട് മുതിർന്നവർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ഷിഗെല്ല ബാധിച്ചവരുടെ ആകെ എണ്ണം ഏഴായി ഉയർന്നു.

## Article Content

**മലപ്പുറം: **മലപ്പുറം ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഏലംകുളം പഞ്ചായത്തിലെ രണ്ട് കുട്ടികൾക്കും രണ്ട് മുതിർന്നവർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ഷിഗെല്ല ബാധിച്ചവരുടെ ആകെ എണ്ണം ഏഴായി ഉയർന്നു.

ഒക്ടോബർ 31-ന് ഏലംകുളം പഞ്ചായത്തിൽ നടന്ന ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തവർക്കാണ് പ്രധാനമായും രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ചടങ്ങിൽ പങ്കെടുത്ത 114 പേരിൽ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചിരിക്കുകയാണ്.

രോഗം സ്ഥിരീകരിച്ച നാലുപേരെയും പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.

നിലവിൽ പ്രദേശത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ ആളുകളിലേക്ക് രോഗം പടരുന്നത് തടയാനായുള്ള മുൻകരുതൽ നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Shigella infection has resurfaced in Malappuram district, with four new cases confirmed in Elamkulam panchayat. The total number of confirmed cases in the district has now risen to seven, while health officials continue preventive measures and monitoring.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390743/malappuram-shigella-four-more-cases)