---
title: "ഇതാണോ ഇവിടെ പണി? 'പാർട്ടി ഓഫീസ് തന്റെ സ്വകാര്യ മുറി, തനിക്ക് അവിടെയിരുന്ന് എന്തും ചെയ്യാം'; സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നേതാക്കളുടെ പരസ്യ മദ്യപാനമെന്ന് പരാതി"
english_title: "Open Drinking at CPM Local Committee Office Sparks Outrage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390742/cpm-office-drinking-complaint-"
published_at: "2026-11-08T11:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af00f72c8e9c_cpm-office-drinking-complaint-.jpg"
keywords: ["CPM", "KeralaPolitics", "Palakkad", "PartyOffice", "PoliticalControversy"]
---

# ഇതാണോ ഇവിടെ പണി? 'പാർട്ടി ഓഫീസ് തന്റെ സ്വകാര്യ മുറി, തനിക്ക് അവിടെയിരുന്ന് എന്തും ചെയ്യാം'; സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നേതാക്കളുടെ പരസ്യ മദ്യപാനമെന്ന് പരാതി

> **Lead Summary:** **പാലക്കാട്: **സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നേതാക്കളുടെ പരസ്യ മദ്യപാനമെന്ന് പരാതി. മുതലമട ലോക്കൽ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിലാണ് പാർട്ടി ഓഫീസിൽ വെച്ച് മദ്യപാനം നടന്നത്. ഇത് ചോദ്യം ചെയ്യാൻ എത്തിയ പാർട്ടി പ്രവർത്തകരെ ലോക്കൽ സെക്രട്ടറി തള്ളിയിറക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

## Article Content

**പാലക്കാട്: **സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നേതാക്കളുടെ പരസ്യ മദ്യപാനമെന്ന് പരാതി. മുതലമട ലോക്കൽ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിലാണ് പാർട്ടി ഓഫീസിൽ വെച്ച് മദ്യപാനം നടന്നത്. ഇത് ചോദ്യം ചെയ്യാൻ എത്തിയ പാർട്ടി പ്രവർത്തകരെ ലോക്കൽ സെക്രട്ടറി തള്ളിയിറക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ ബ്രിജേഷിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ ഉയർന്ന നേതൃത്വത്തിന് പരാതി നൽകി. പാർട്ടി ഓഫീസ് തന്റെ സ്വകാര്യ മുറിയാണെന്നും തനിക്ക് അവിടെയിരുന്ന് എന്തും ചെയ്യാമെന്നുമാണ് ബ്രിജേഷ് പ്രവർത്തകരോട് പ്രതികരിച്ചത്.

മദ്യപാന രംഗങ്ങൾ നേരിൽ കണ്ട പ്രവർത്തകർ സംഭവസമയത്തുതന്നെ പാർട്ടിയുടെ മുതിർന്ന നേതാക്കളെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയും ദൃശ്യങ്ങൾ കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു. പാർട്ടി ഓഫീസുകൾ കേന്ദ്രീകരിച്ച് ഇത്തരം അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നത് സംഘടനയ്ക്ക് വലിയ അവമതിപ്പ് ഉണ്ടാക്കുന്നുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ സംഘടനാ നടപടി വേണമെന്നുമാണ് പ്രവർത്തകരുടെ ആവശ്യം.

A complaint has surfaced alleging that CPM local committee leaders openly consumed alcohol inside the party office in Muthalamada, Palakkad. Footage reportedly shows local secretary Brijesh pushing away party workers who questioned the incident, prompting demands for strict action from the leadership.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390742/cpm-office-drinking-complaint-)