---
title: "സിനിമാ സ്റ്റൈൽ ചേസിംഗ്, എന്നിട്ടും ഒത്തില്ല....! കൂട്ടുപ്പുഴയിൽ വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ"
english_title: "Drug Case Accused Who Jumped into River During Check Held After Two-Hour Chase"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390741/drug-case-accused-river-chase-caught"
published_at: "2026-11-08T10:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af008858c657_drug-case-accused-river-chase-caught.jpg"
keywords: ["DrugCase", "KeralaPolice", "ExciseDepartment", "CannabisSeizure", "RiverChase"]
---

# സിനിമാ സ്റ്റൈൽ ചേസിംഗ്, എന്നിട്ടും ഒത്തില്ല....! കൂട്ടുപ്പുഴയിൽ വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ

> **Lead Summary:** **ഇരിട്ടി: ** കൂട്ടുപ്പുഴയിൽ വാഹന പരിശോധനയ്ക്കിടെ പോലീസിനെ വെട്ടിച്ച് പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച മയക്കുമരുന്ന് കേസ് പ്രതിയെ രണ്ട് മണിക്കൂറോളം നീണ്ട സാഹസിക പരിശ്രമത്തിനൊടുവിൽ പിടികൂടി. കണ്ണൂർ മർക്കാർകണ്ടി സ്വദേശി അലിഷൻ ഫായിസിനെയാണ് പോലീസും എക്സൈസും നാട്ടുകാരും ചേർന്ന് കീഴ്പ്പെടുത്തിയത്.

## Article Content

**ഇരിട്ടി: ** കൂട്ടുപ്പുഴയിൽ വാഹന പരിശോധനയ്ക്കിടെ പോലീസിനെ വെട്ടിച്ച് പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച മയക്കുമരുന്ന് കേസ് പ്രതിയെ രണ്ട് മണിക്കൂറോളം നീണ്ട സാഹസിക പരിശ്രമത്തിനൊടുവിൽ പിടികൂടി. കണ്ണൂർ മർക്കാർകണ്ടി സ്വദേശി അലിഷൻ ഫായിസിനെയാണ് പോലീസും എക്സൈസും നാട്ടുകാരും ചേർന്ന് കീഴ്പ്പെടുത്തിയത്.

പ്രതിയെ പിടികൂടുന്നതിനിടയിൽ കരിക്കോട്ടക്കരി എസ്.ഐ. ജോസിന്റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാദൗത്യത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളും വെള്ളത്തിൽ നഷ്ടമായി. ശനിയാഴ്ച രാവിലെ പതിനൊന്നണിയോടെ വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടകം കെ.എസ്.ആർ.ടി.സി ബസിൽ കൂട്ടുപ്പുഴ പാലത്തിന് സമീപം എക്സൈസ് സംഘം പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം.

പോലീസിന്റെ പിടിയിൽപ്പെടാതിരിക്കാൻ ഇയാൾ പുഴയിലേക്ക് ചാടുകയായിരുന്നു. മറുകരയിലേക്ക് നീന്തി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസും നാട്ടുകാരും പിന്തുടർന്നു. തുടർന്ന് പുഴയുടെ മധ്യഭാഗത്തെ കല്ലിൽ കയറി ഇയാൾ ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. എന്നാൽ വെള്ളത്തിലിറങ്ങിയ പോലീസും എക്സൈസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

പാലത്തിൽ ഉപേക്ഷിച്ച ഇയാളുടെ ബാഗ് പരിശോധിച്ചപ്പോൾ 90 ഗ്രാം കഞ്ചാവ് കണ്ടെത്തിയതായി എക്സൈസ് അധികൃതർ അറിയിച്ചു. പ്രതിയുടെ കൈവശം വൻതോതിൽ എം.ഡി.എം.എ. ഉണ്ടായിരുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. എന്നാൽ പുഴയിൽ ചാടുന്നതിനിടെ ഇയാൾ ഇത് വെള്ളത്തിൽ കളഞ്ഞ് നശിപ്പിച്ചു എന്നാണ് എക്സൈസിന്റെ നിഗമനം. വളപട്ടണം പോലീസ് സ്റ്റേഷനിൽ നിലവിൽ ഇയാൾക്കെതിരെ മറ്റൊരു ക്രിമിനൽ കേസും നിലവിലുണ്ട്.

ഇരിക്കൂർ എസ്.ഐ. സഭാനന്ദൻ, അഡീഷണൽ എസ്.ഐ.മാരായ കെ. ഷാജി, സാജു പ്രതീഷ് എന്നിവരും എക്സൈസ് സംഘവും പരിശോധനയ്ക്ക് നേതൃത്വം നൽകി. പായം പഞ്ചായത്ത് അംഗം ആന്റോ പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിലുള്ള നാട്ടുകാരും രക്ഷാദൗത്യത്തിൽ സജീവമായി പങ്കെടുത്തു.

A drug case accused who jumped into the river while trying to evade a vehicle inspection at Kootupuzha was caught after a two-hour rescue effort involving police, excise officials and locals. Authorities recovered 90 grams of cannabis from his bag and said he may have thrown away MDMA into the water.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390741/drug-case-accused-river-chase-caught)