---
title: "അമ്മ ഉണ്ടാക്കുന്ന അതേ രുചിയിൽ സൂപ്പർ സോഫ്റ്റ് നെയ്യപ്പം! ആർക്കും കൊതി തോന്നും ഈ റെസിപ്പി.."
english_title: "Super Soft Neyyappam in Mom’s Signature Taste: Easy Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390736/super-soft-neyyappam-easy-recipe"
published_at: "2026-11-08T10:29:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af001ca08b2a_super-soft-neyyappam-easy-recipe.jpg"
keywords: ["Neyyappam", "KeralaRecipe", "TraditionalSnack", "JaggeryRecipe", "HomeCooking"]
---

# അമ്മ ഉണ്ടാക്കുന്ന അതേ രുചിയിൽ സൂപ്പർ സോഫ്റ്റ് നെയ്യപ്പം! ആർക്കും കൊതി തോന്നും ഈ റെസിപ്പി..

> **Lead Summary:** ** **കേരളത്തിന്റെ പരമ്പരാഗത പലഹാരങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന ഒന്നാണ് രുചികരമായ നെയ്യപ്പം. നാലുമണിപ്പലഹാരമായും വിശേഷദിവസങ്ങളിലെ നിവേദ്യമായും ഒക്കെ നമ്മൾ തയ്യാറാക്കുന്ന ഈ വിഭവം നല്ല മൃദുവോടെയും രുചിയോടെയും ഉണ്ടാക്കിയെടുക്കുന്നത് ഒരു പ്രത്യേക കല തന്നെയാണ്. അധികം ചേരുവകളൊന്നുമില്ലാതെ, വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് നാടൻ രുചിയിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കേരള സ്റ്റൈൽ നെയ്യപ്പത്തിന്റെ പാചകരീതി ഇതാ.

## Article Content

** **കേരളത്തിന്റെ പരമ്പരാഗത പലഹാരങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന ഒന്നാണ് രുചികരമായ നെയ്യപ്പം. നാലുമണിപ്പലഹാരമായും വിശേഷദിവസങ്ങളിലെ നിവേദ്യമായും ഒക്കെ നമ്മൾ തയ്യാറാക്കുന്ന ഈ വിഭവം നല്ല മൃദുവോടെയും രുചിയോടെയും ഉണ്ടാക്കിയെടുക്കുന്നത് ഒരു പ്രത്യേക കല തന്നെയാണ്. അധികം ചേരുവകളൊന്നുമില്ലാതെ, വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് നാടൻ രുചിയിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കേരള സ്റ്റൈൽ നെയ്യപ്പത്തിന്റെ പാചകരീതി ഇതാ.

**ആവശ്യമായ ചേരുവകൾ**

പച്ചരി: 1 കപ്പ്

ശർക്കര: 200 ഗ്രാം (ആവശ്യത്തിന് മധുരം)

ചെറിയ ഏലക്ക: 4-5 എണ്ണം (പൊടിച്ചത്)

ചെറിയ പഴം (പാളയംകോടൻ / ഞാലിപ്പൂവൻ): 1 എണ്ണം

തേങ്ങാക്കൊത്ത്: 2 ടേബിൾസ്പൂൺ

എള്ള് (കറുപ്പ് അല്ലെങ്കിൽ വെളുപ്പ്): 1 ടീസ്പൂൺ

മൈദ / ആട്ട: 1-2 ടേബിൾസ്പൂൺ (മാവ് അയഞ്ഞുപോയാൽ കുറുകാൻ)

നെയ്യ്: 1 ടേബിൾസ്പൂൺ + വറുക്കാൻ ആവശ്യത്തിന്

വെളിച്ചെണ്ണ അല്ലെങ്കിൽ എണ്ണ: വറുത്തെടുക്കാൻ

ഉപ്പ്: ഒരു നുള്ള്

ആപ്പക്കാരം : ഒരു നുള്ള് (ആവശ്യമെങ്കിൽ മാത്രം)

പച്ചരി നന്നായി കഴുകി 4-5 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെള്ളം പൂർണ്ണമായും ഊറ്റിക്കളഞ്ഞെടുക്കുക. പിന്നീട് ശർക്കരയിൽ കാൽ കപ്പ് വെള്ളം ഒഴിച്ച് അടുപ്പത്തുവെച്ച് നന്നായി ഉരുക്കിയെടുത്ത് അരിച്ചെടുത്ത് തണുക്കാൻ വെക്കുക. അതിനുശേഷം ഒരു പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി തേങ്ങാക്കൊത്തും എള്ളും ചേർത്ത് ചെറുതായി മൂപ്പിച്ച് കോരിവെക്കുക.

കുതിർത്ത അരി, തണുത്ത ശർക്കരപ്പാനി, പഴം, ഏലക്കാപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ മിക്സിയുടെ ജാറിലിട്ട് ദോശമാവിനേക്കാൾ അല്പം കൂടി കട്ടിയുള്ള പരുവത്തിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഇങ്ങനെ അരച്ചെടുത്ത മാവിലേക്ക് മൂപ്പിച്ചു വെച്ച തേങ്ങാക്കൊത്തും എള്ളും ചേർത്ത് നന്നായി ഇളക്കി, മാവ് നല്ല മൃദുവാകുന്നതിനായി 4 മുതൽ 6 മണിക്കൂർ വരെ അടച്ചുവെക്കുക.

തുടർന്ന് അപ്പച്ചട്ടിയിൽ അല്ലെങ്കിൽ ഉരുളിയിൽ പകുതിയോളം വെളിച്ചെണ്ണയും അല്പം നെയ്യും ഒഴിച്ച് ചൂടാക്കി, എണ്ണ നന്നായി ചൂടായ ശേഷം തീ മീഡിയം ഫ്ലേമിലേക്ക് കുറയ്ക്കുക. ഒരു തവി മാവ് എടുത്ത് എണ്ണയുടെ നടുവിലേക്ക് ഒഴിക്കുമ്പോൾ മാവ് പൊങ്ങി വരും. ഒരു വശം നന്നായി മൂത്തു വരുമ്പോൾ തിരിച്ചിട്ട് കൊടുത്ത്, രണ്ടു വശവും നല്ല തവിട്ടുനിറം ആകുമ്പോൾ കോരി മാറ്റിയെടുക്കാം.

This article shares a simple Kerala-style neyyappam recipe made with everyday ingredients, including rice, jaggery, banana, coconut, and cardamom. It explains the preparation, resting time, and frying method needed to make soft, flavorful neyyappam at home.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390736/super-soft-neyyappam-easy-recipe)