---
title: "ഫോണിൽ 15 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ; കൊച്ചിയിലെ പ്രമുഖ ഡോക്ടർ ഒളിവിൽ തന്നെ; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും"
english_title: "Dr Johnson Absconding in Kochi Rape Case; Lookout Notice Planned"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390731/kochi-rape-case-lookout-notice-new-"
published_at: "2026-11-08T10:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeffcdb15c6b_kochi-rape-case-lookout-notice-new-.jpg"
keywords: ["KochiRapeCase", "DrJohnson", "KeralaPolice", "LookoutNotice", "CrimeNews", "KochiCase", "RapeInvestigation", "PoliceProbe", "CourtBail"]
---

# ഫോണിൽ 15 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ; കൊച്ചിയിലെ പ്രമുഖ ഡോക്ടർ ഒളിവിൽ തന്നെ; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

> **Lead Summary:** **കൊച്ചി: **കൊച്ചി ബലാത്സംഗ കേസിലെ പ്രതി ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ്. ഇയാളെ കണ്ടെത്താനും രാജ്യത്ത് നിന്ന് പുറത്തുപോകുന്നത് തടയാനും ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.

## Article Content

**കൊച്ചി: **കൊച്ചി ബലാത്സംഗ കേസിലെ പ്രതി ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ്. ഇയാളെ കണ്ടെത്താനും രാജ്യത്ത് നിന്ന് പുറത്തുപോകുന്നത് തടയാനും ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.

യുവനടിയുടെ അടുത്ത ബന്ധുവായ 50കാരി നല്‍കിയ പീഡനപരാതിയുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ക്കെതിരേ അന്വേഷണം പുരോഗമിക്കുന്നത്. പരാതിക്കാരി കൈമാറിയ ഇയാളുടെ ഫോണില്‍നിന്ന് പൊലിസിന് 15ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ലഭിച്ചതായാണ് വിവരം. ചികിത്സയ്‌ക്കെത്തിയ സ്ത്രീകളെ ഇയാള്‍ വലയിലാക്കിയതായും സൂചനയുണ്ട്. ഇതില്‍ ഉള്‍പ്പെട്ട യുവതികളുടെ പരാതി ലഭിച്ചാല്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഡോക്ടര്‍ നല്‍കിയ കേസില്‍ അറസ്റ്റിലായ യുവനടിയുള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്മജിസ്‌ട്രേറ്റ് കോടതി തള്ളി.

നടി അതുല്യ ചന്ദ്ര (32), നടനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ബിബിന്‍ പെരുമ്പള്ളി (42), കെ.വി വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. യുവനടിയും സുഹൃത്തായ നടനും അടക്കമുള്ള 12 അംഗ സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈല്‍ ഫോണുകളടക്കം 3.25 ലക്ഷം രൂപയുടെ വസ്തുക്കള്‍ കവര്‍ച്ച ചെയ്തെന്ന കേസിലാണ് കഴിഞ്ഞദിവസം ട്വിസ്റ്റുണ്ടായത്.

ഡോക്ടറുടെ ഫോണിലുണ്ടായിരുന്ന ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനായാണ് ഡോക്ടറെ വിളിച്ചുവരുത്തിയതെന്ന് നടിയും മറ്റുപ്രതികളും പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്വകാര്യദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനായാണ് ഡോക്ടറുടെ ഫോണ്‍ പിടിച്ചുവാങ്ങിയതെന്നും ഇവരുടെ മൊഴിയിലുണ്ട്. എന്നാല്‍ ഡോക്ടര്‍ തന്നെ മദ്യം കുടിപ്പിച്ച് അവശയാക്കി പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധു എത്തിയതോടെയാണ് കേസ് മാറിമറിഞ്ഞത്.

Police say Dr. Johnson K. Varghese, the accused in the Kochi rape case, remains absconding and a lookout notice is being prepared to prevent him from leaving the country. The case has widened after allegations of sexual abuse, private videos and possible drug use emerged, while a court rejected the bail pleas of those arrested in a related countercase.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390731/kochi-rape-case-lookout-notice-new-)