---
title: "25 കോടിയുടെ 'മെഗാ ധമാക്ക'! 24 പേരെ കോടീശ്വരന്മാരാക്കാൻ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്മസ് സർപ്രൈസ്"
english_title: "₹25-Crore Mega Dhamaka: Kerala Lottery’s Christmas Surprise to Create 24 Crorepatis"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390729/kerala-christmas-bumper-25-crore"
published_at: "2026-11-08T09:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeffa9f81692_kerala-christmas-bumper-25-crore.jpg"
keywords: ["KeralaLottery", "ChristmasBumper", "LotteryDraw", "PrizeMoney", "Thiruvananthapuram"]
---

# 25 കോടിയുടെ 'മെഗാ ധമാക്ക'! 24 പേരെ കോടീശ്വരന്മാരാക്കാൻ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്മസ് സർപ്രൈസ്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തുകയിൽ വൻ വർദ്ധനവ്. മുൻവർഷങ്ങളിലെ 20 കോടിയിൽ നിന്നും ഒന്നാം സമ്മാനം 25 കോടി രൂപയായാണ് ഉയർത്തിയത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്ക് ലഭിക്കും. 450 രൂപയാണ് ടിക്കറ്റ് നിരക്ക്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തുകയിൽ വൻ വർദ്ധനവ്. മുൻവർഷങ്ങളിലെ 20 കോടിയിൽ നിന്നും ഒന്നാം സമ്മാനം 25 കോടി രൂപയായാണ് ഉയർത്തിയത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്ക് ലഭിക്കും. 450 രൂപയാണ് ടിക്കറ്റ് നിരക്ക്.

CA, CB, CC, CD, CE, CF, CG, CH, CJ, CK, CL, CM എന്നിങ്ങനെ 12 സീരീസുകളിലായി ആകെ ഒരു കോടി എട്ട് ലക്ഷം ടിക്കറ്റുകൾ വിപണിയിലിറക്കാനാണ് തീരുമാനം. ആവശ്യമനുസരിച്ച് ടിക്കറ്റുകൾ ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 24 പേർക്കും (ഓരോ സീരീസിലും രണ്ട് പേർക്ക് വീതം), നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം 24 പേർക്കും ലഭിക്കും.

അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് നൽകും. ഇതുകൂടാതെ 5,000 രൂപ വീതം 32,400 പേർക്കും, 2,000 രൂപ വീതം 60,480 പേർക്കും, 1,000 രൂപ വീതം 1,10,160 പേർക്കും, 600 രൂപ വീതം 2,72,160 പേർക്കും, 500 രൂപ വീതം 2,91,600 പേർക്കും സമ്മാനമായി ലഭിക്കും. 11 പേർക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും നിശ്ചയിച്ചിട്ടുണ്ട്. ആകെ 124,01,16,000 (124 കോടിയിലധികം) രൂപയാണ് സമ്മാനത്തുകയായി വിതരണം ചെയ്യുന്നത്.

ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും. അതേസമയം, ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന പൂർണ്ണമായും നിയമവിരുദ്ധമാണെന്നും അംഗീകൃത ഏജന്റുമാരിൽ നിന്ന് നേരിട്ട് മാത്രം ടിക്കറ്റ് വാങ്ങണമെന്നും ഭാഗ്യക്കുറി ഡയറക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. ഡിജിറ്റൽ ലിങ്കുകൾ വഴിയോ സോഷ്യൽ മീഡിയ വഴിയോ ഉള്ള വ്യാജ വിൽപ്പനയിൽ വീഴരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Kerala State Lottery has announced a major increase in the Christmas-New Year bumper first prize, raising it from ₹20 crore to ₹25 crore. The second prize will be ₹1 crore each for 24 winners, with the draw scheduled for February 1, 2027, in Thiruvananthapuram.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390729/kerala-christmas-bumper-25-crore)