---
title: "പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വസതി മാറുന്നു; താമസം ഇടപ്പഴഞ്ഞിയിലേക്ക്"
english_title: "Pinarayi Vijayan to Move Rented Residence to Edappazhanji"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390724/pinarayi-vijayan-moves-rented-residence-"
published_at: "2026-11-08T09:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aefeece3d2eb_pinarayi-vijayan-moves-rented-residence.jpg"
keywords: ["PinarayiVijayan", "KeralaPolitics", "Thiruvananthapuram", "CantonmentHouse", "OppositionLeader"]
---

# പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വസതി മാറുന്നു; താമസം ഇടപ്പഴഞ്ഞിയിലേക്ക്

> **Lead Summary:** **തിരുവനന്തപുരം: ** പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തലസ്ഥാനത്തെ വാടക വീട് മാറുന്നു. ബേക്കറി ജംഗ്ഷനിലെ നിലവിലെ വാടക വീട്ടിൽ നിന്ന് ഇടപ്പഴഞ്ഞിയിലുള്ള വീട്ടിലേക്കാണ് താമസം മാറ്റുന്നത്. ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ വൈകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനത്തിലേക്ക് കടന്നത്.

## Article Content

**തിരുവനന്തപുരം: ** പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തലസ്ഥാനത്തെ വാടക വീട് മാറുന്നു. ബേക്കറി ജംഗ്ഷനിലെ നിലവിലെ വാടക വീട്ടിൽ നിന്ന് ഇടപ്പഴഞ്ഞിയിലുള്ള വീട്ടിലേക്കാണ് താമസം മാറ്റുന്നത്. ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ വൈകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനത്തിലേക്ക് കടന്നത്.

കഴിഞ്ഞ ഒക്ടോബർ 17-നാണ് കന്റോൺമെന്റ് ഹൗസിൽ അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ പല ഭാഗങ്ങൾക്കും ഗുരുതരമായി കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ കന്റോൺമെന്റ് ഹൗസ് സന്ദർശിക്കുകയും അറ്റകുറ്റപ്പണികൾ വേഗത്തിൽ തീർക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.

മന്ത്രി തന്നെ തന്റെ സന്ദർശന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നിരുന്നാലും പണികൾ പൂർണ്ണമായും തീരാൻ ഇനിയും സമയമെടുക്കുമെന്നതിനാലാണ് പ്രതിപക്ഷ നേതാവ് താമസം ഇടപ്പഴഞ്ഞിയിലേക്ക് മാറ്റുന്നത്.

Opposition Leader Pinarayi Vijayan is set to shift from his current rented house at Bakery Junction to a new residence in Edappazhanji. The move comes as repairs at the official Cantonment House remain incomplete after a fire damaged the building last October.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390724/pinarayi-vijayan-moves-rented-residence-)