---
title: "കാറ്റും ഇടിയും വില്ലനായേക്കാം; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഈ ജില്ലകളിലുള്ളവർ സൂക്ഷിക്കുക"
english_title: "Rain Alert in Kerala; Yellow Alert in Kottayam and Idukki"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390722/kerala-rain-alert-yellow-warning"
published_at: "2026-11-08T08:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aefea038646a_kerala-rain-alert-yellow-warning.jpg"
keywords: ["KeralaRain", "WeatherAlert", "YellowAlert", "Kottayam", "Idukki"]
---

# കാറ്റും ഇടിയും വില്ലനായേക്കാം; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഈ ജില്ലകളിലുള്ളവർ സൂക്ഷിക്കുക

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് പ്രവചനം. വരും ദിവസങ്ങളിലും മഴ തുടരുമെന്നും ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് പ്രവചനം. വരും ദിവസങ്ങളിലും മഴ തുടരുമെന്നും ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് ഈ ജില്ലകളിലുള്ളത്.

മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയും ഇടിമിന്നൽ സാധ്യതയും നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

The India Meteorological Department has warned of strong rain with thunder and lightning in Kerala today, with showers likely to continue through Wednesday. Yellow alerts have been issued for Kottayam and Idukki, while gusty winds of 30 to 40 kmph are also expected.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390722/kerala-rain-alert-yellow-warning)