---
title: "ഹൈക്കോടതി താക്കീത് ചെയ്തിട്ടും അടങ്ങാതെ സ്വകാര്യ ബസുകൾ! ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ട സ്വകാര്യ ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍"
english_title: "Private Bus Driver in Custody After Hitting Traffic Cop in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390720/private-bus-driver-custody-kochi-traffic-cop"
published_at: "2026-11-08T08:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aefe82078b52_private-bus-driver-custody-kochi-traffic-cop.jpg"
keywords: ["KochiTraffic", "PrivateBus", "HighCourt", "TrafficPolice", "BusAccident"]
---

# ഹൈക്കോടതി താക്കീത് ചെയ്തിട്ടും അടങ്ങാതെ സ്വകാര്യ ബസുകൾ! ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ട സ്വകാര്യ ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

> **Lead Summary:** **കൊച്ചി: **ഹൈക്കോടതി കടുത്ത മുന്നറിയിപ്പും വിമർശനവും ഉന്നയിച്ചതിന് തൊട്ടുപിന്നാലെ കൊച്ചി നഗരത്തിൽ വീണ്ടും സ്വകാര്യ ബസിന്റെ അമിതവേഗത. ഹൈക്കോടതി ജംഗ്ഷന് സമീപം ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ സ്വകാര്യ ബസ് ഇടിച്ചിട്ടു.

## Article Content

**കൊച്ചി: **ഹൈക്കോടതി കടുത്ത മുന്നറിയിപ്പും വിമർശനവും ഉന്നയിച്ചതിന് തൊട്ടുപിന്നാലെ കൊച്ചി നഗരത്തിൽ വീണ്ടും സ്വകാര്യ ബസിന്റെ അമിതവേഗത. ഹൈക്കോടതി ജംഗ്ഷന് സമീപം ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ സ്വകാര്യ ബസ് ഇടിച്ചിട്ടു.

ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ ട്രാഫിക് സി.പി.ഒ ശ്രീദത്ത് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ 'മഹാത്മ' ബസും ബസ് ഓടിച്ച കാക്കനാട് സ്വദേശി അനീഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. മേനക ഭാഗത്തുനിന്നും അമിതവേഗതയിലും അശ്രദ്ധമായും പാഞ്ഞെത്തിയ ബസ് ബാനർജി റോഡിലേക്ക് തിരിയുന്നതിനിടയിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ഇടിച്ചിട്ടത്.

> കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ കഴിഞ്ഞദിവസവും ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. "എന്തുതരം ഡ്രൈവിംഗ് ആണിത്?" എന്ന് ചോദിച്ച കോടതി, അപകടകരമായ രീതിയിലും അമിത വേഗത്തിലും സഞ്ചരിക്കുന്ന ബസുകൾക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശിക്കുകയും ചെയ്തു. വിഷയത്തിൽ കൊച്ചി കോർപ്പറേഷന് അന്ത്യശാസനം നൽകിയ കോടതി, നടപടിയെടുത്തില്ലെങ്കിൽ കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും താക്കീത് നൽകിയിരുന്നു.

A private bus struck a traffic police officer near High Court Junction in Kochi shortly after the High Court issued a strong warning against reckless bus driving. The injured officer, CPO Sridath, is receiving treatment, while the bus and its driver, a Kakkanad native named Aneesh, have been taken into custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390720/private-bus-driver-custody-kochi-traffic-cop)