---
title: "കോഴിക്കോട് കൊയിലാണ്ടിയിൽ മോഷണപരമ്പര; വീട്ടിൽനിന്ന് 12 പവൻ സ്വർണം, റെയിൽവേ സ്റ്റേഷനിൽനിന്ന് പണവും ഫോണും കവർന്നു"
english_title: "Theft Spree in Koyilandy: 12 Pavan Gold Stolen from Home, Cash and Phone Taken from Station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390718/koyilandy-theft-spree-gold-cash-phone"
published_at: "2026-11-08T08:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aefe31346d7f_koyilandy-theft-spree-gold-cash-phone.jpg"
keywords: ["KozhikodeNews", "KoyilandyTheft", "RailwayStation", "GoldTheft", "KeralaPolice"]
---

# കോഴിക്കോട് കൊയിലാണ്ടിയിൽ മോഷണപരമ്പര; വീട്ടിൽനിന്ന് 12 പവൻ സ്വർണം, റെയിൽവേ സ്റ്റേഷനിൽനിന്ന് പണവും ഫോണും കവർന്നു

> **Lead Summary:** കോഴിക്കോട്: കൊയിലാണ്ടിയിൽ മോഷണപരമ്പര. പൊയിൽക്കാവിലെ വീട്ടിൽനിന്ന് പന്ത്രണ്ട് പവനും ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽനിന്ന് പണവും ഫോണും മോഷണം പോയി. ഇന്നലെ രാത്രിയാണ് വിവിധ സ്ഥലങ്ങളിൽ മോഷണവും മോഷണ ശ്രമവും ഉണ്ടായത്.

## Article Content

കോഴിക്കോട്: കൊയിലാണ്ടിയിൽ മോഷണപരമ്പര. പൊയിൽക്കാവിലെ വീട്ടിൽനിന്ന് പന്ത്രണ്ട് പവനും ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽനിന്ന് പണവും ഫോണും മോഷണം പോയി. ഇന്നലെ രാത്രിയാണ് വിവിധ സ്ഥലങ്ങളിൽ മോഷണവും മോഷണ ശ്രമവും ഉണ്ടായത്.

പൊയിൽക്കാവിൽ കരുണാകരനെന്നയാളുടെ വീട്ടിൽനിന്നാണ് സ്വർണം നഷ്‌ടപ്പെട്ടത്. ഗ്രില്ല് കുത്തിത്തുറന്നാണ് മോഷ്‌ടാവ് അകത്തുകയറിയത്. സമാനമായ രീതിയിൽ പൂക്കാട് പനായിലും മോഷണശ്രമം നടന്നു.

വീട് കുത്തിത്തുറന്നാണ് മോഷ്‌ടാവ് അകത്തുകയറാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ഉണർന്നതോടെയാണ് മോഷണശ്രമം പരാജയപ്പെട്ടത്. ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരൻ, ടിക്കറ്റ് കൗണ്ടറിലെ കതകുപൂട്ടി വീട്ടിൽ പോയപ്പോഴാണ് മോഷണം നടന്നത്.

കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുമാണ് മോഷ്‌ടാവ് കവർന്നത്. ഇവയെല്ലാം നടത്തിയത് ഒരേ സംഘമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഫോറൻസിക് സംഘവും വിരലടയാള വിദഗ്‌ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

റെയിൽവേ സ്റ്റേഷൻ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് മോഷ്‌ടാക്കളെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

A series of thefts was reported in Koyilandy, Kozhikode, with 12 pavan of gold stolen from a home in Poyilkavu and cash and a mobile phone taken from the Chemanchery railway station ticket counter. Police suspect the same gang may be behind the incidents and are reviewing forensic evidence and CCTV footage.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390718/koyilandy-theft-spree-gold-cash-phone)