---
title: "നാട്ടുകാരെ ഞെട്ടിച്ച് നിഷാന്തിന്റെ മറ്റൊരു മുഖം....! മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും; പ്രതി പിടിയിൽ"
english_title: "Nishanth’s Double Life Exposed: Theft of Gold and Cash from 30 Homes, Accused Held"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390708/nishanth-theft-30-homes-arrested"
published_at: "2026-11-08T06:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aefcea02340f_nishanth-theft-30-homes-arrested.jpg"
keywords: ["KeralaCrime", "TheftCase", "GoldHeist", "PoliceArrest", "Thiruvananthapuram"]
---

# നാട്ടുകാരെ ഞെട്ടിച്ച് നിഷാന്തിന്റെ മറ്റൊരു മുഖം....! മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും; പ്രതി പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: മുപ്പതോളം വീടുകളിൽ നിന്ന് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും മോഷ്ടിച്ചയാളെ കണ്ട് നാട്ടുകാർ ഞെട്ടി. നാട്ടുകാർ മാന്യനെന്ന് കരുതിയ മാറനല്ലൂർ സ്വദേശി നിഷാന്താണ് നരുവാമൂട് പൊലീസിന്റെ പിടിയിലായത്.

## Article Content

തിരുവനന്തപുരം: മുപ്പതോളം വീടുകളിൽ നിന്ന് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും മോഷ്ടിച്ചയാളെ കണ്ട് നാട്ടുകാർ ഞെട്ടി. നാട്ടുകാർ മാന്യനെന്ന് കരുതിയ മാറനല്ലൂർ സ്വദേശി നിഷാന്താണ് നരുവാമൂട് പൊലീസിന്റെ പിടിയിലായത്.

റസ്സൽപുരം ബെവ്കോയിലെ കയറ്റിറക്ക് തൊഴിലാളിയായിരുന്നു നിഷാന്ത്. ഒപ്പം വീട്ടിൽ പശു ഫാം നടത്തിവരികയുമായിരുന്നു. ആര്യങ്കോട്, കാട്ടാക്കട, മലയിൽകീഴ്, ബാലരാമപുരം സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയായ നിഷാന്ത് ആദ്യമായാണ് അറസ്റ്റിലാകുന്നതെന്ന് പൊലീസ് പറഞ്ഞു.

വലിയറത്തല ഗോവിന്ദമംഗലം പ്ലാവറത്തലയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മറ്റ് മോഷണങ്ങളും ഇയാൾ സമ്മതിച്ചുവെന്ന് പൊലീസ് പറയുന്നു.

മോഷ്ടിച്ച് കിട്ടുന്ന പണം കാറുകളും ബൈക്കുകളും വാങ്ങാനാണ് ഉപയോഗിച്ചിരുന്നത്. ഒപ്പം ലക്ഷക്കണക്കിന് രൂപയുടെ ഭാഗ്യക്കുറി ടിക്കറ്റുകളും വാങ്ങി. ആഡംബര ബൈക്കുകളിൽ കറങ്ങി നടന്ന് വീടുകൾ കണ്ടുവച്ച് പിൻവാതിലുകൾ കമ്പിപ്പാര കൊണ്ട് കുത്തിപ്പൊളിച്ച് അകത്ത് കടന്നായിരുന്നു പ്രതി രാപ്പകൽ വ്യത്യാസമില്ലാതെ മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Police have arrested Nishanth, a Maranalloor native, for allegedly stealing over 100 sovereigns of gold and large sums of cash from around 30 homes. Investigators say he used the stolen money to buy cars, bikes and lottery tickets, and had been committing the thefts by breaking in through rear doors.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390708/nishanth-theft-30-homes-arrested)