---
title: "സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ വഴിത്തിരിവ്, യുവതിയുടെ ഭർത്താവ് അറസ്റ്റിൽ"
english_title: "Turning Point in Suhail Ansari Suicide-Abetment Case; Woman’s Husband Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390699/suhail-ansari-suicide-case-husband-arrested"
published_at: "2026-11-07T22:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef5d9375c5d_suhail-ansari-suicide-case-husband-arrested.jpg"
keywords: ["SuhailAnsari", "CrimeBranch", "SuicideAbetment", "KeralaNews"]
---

# സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ വഴിത്തിരിവ്, യുവതിയുടെ ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ വഴിത്തിരിവ്. മരിച്ച പത്തനംതിട്ട കടമ്പനാട് സ്വദേശിയായ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ. പത്തനംതിട്ട കടമ്പനാട് സ്വദേശി അനിൽകുമാറാണ് അറസ്റ്റിലായത്.

## Article Content

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ വഴിത്തിരിവ്. മരിച്ച പത്തനംതിട്ട കടമ്പനാട് സ്വദേശിയായ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ. പത്തനംതിട്ട കടമ്പനാട് സ്വദേശി അനിൽകുമാറാണ് അറസ്റ്റിലായത്.

സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ആണ് അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്. നാളെ കൊല്ലം കോടതിയിൽ ഹാജരാക്കും. യുവതിയുടെ മരണത്തിൽ എട്ടു മാസം മുൻപ് സുഹൈലിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ സുഹൈൽ ആണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്.

35 കാരിക്ക് മരിക്കും മുൻപ് ഭർത്താവിന്റെ മർദ്ദനമേറ്റെന്ന ക്രൈം ബ്രാഞ്ച് ഇപ്പോൾ കണ്ടെത്തി. യുവതിയുടെതായി അന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പുകളിലും ക്രൈം ബ്രാഞ്ച് സംശയം രേഖപ്പെടുത്തി.

പത്തനംതിട്ട കടമ്പനാട് സ്വകാര്യ സ്കൂളിലെ റിസപ്ഷനിസ്റ്റും ജീവനക്കാരിയുമായ യുവതിയെ ഫെബ്രുവരി 14-ന് പുലർച്ചെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സ്വകാര്യ സ്കൂളിൽ സുഹൈലിന്റെ സഹപ്രവർത്തകയായിരുന്നു മരിച്ച 35കാരി. യുവതി എഴുതിയെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലും ഡയറിക്കുറിപ്പിലും സുഹൈൽ അൻസാരിയിൽ നിന്നുണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ച് പരാമർശമുണ്ടായിരുന്നു.

The State Crime Branch has arrested the husband of a woman from Kadammanad, Pathanamthitta, in the suicide-abetment case involving Youth Congress state general secretary Suhail Ansari. Investigators say they have found indications that the 35-year-old woman had suffered abuse from her husband before her death, while also questioning the suicide note evidence earlier linked to Ansari.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390699/suhail-ansari-suicide-case-husband-arrested)