---
title: "അമ്മയുടെ കൺമുന്നിൽ പൊലിഞ്ഞത് പൊന്നുമകളുടെ ജീവൻ; അനുജനെ ട്യൂഷന് വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം"
english_title: "20-Year-Old Angel Dies After KSRTC Bus Hits Scooter Near Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390692/ksrtc-bus-hits-scooter-thrissur"
published_at: "2026-11-07T21:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef49d48746f_ksrtc-bus-hits-scooter-thrissur.jpg"
keywords: ["KSRTC", "ThrissurAccident", "RoadSafety", "ScooterCrash", "KeralaNews"]
---

# അമ്മയുടെ കൺമുന്നിൽ പൊലിഞ്ഞത് പൊന്നുമകളുടെ ജീവൻ; അനുജനെ ട്യൂഷന് വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** തൃശൂർ: കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. പറവട്ടാനി ഉല്ലൂക്കരയിൽ നടന്ന അപകടത്തിൽ 20കാരിയായ എയ്ഞ്ചലാണ് മരിച്ചത്.

## Article Content

തൃശൂർ: കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. പറവട്ടാനി ഉല്ലൂക്കരയിൽ നടന്ന അപകടത്തിൽ 20കാരിയായ എയ്ഞ്ചലാണ് മരിച്ചത്.

അമ്മയുടെ കൺമുന്നിൽ വച്ചായിരുന്നു അപകടം നടന്നത്. മണ്ണുത്തിയിൽനിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടന്ന് മുന്നോട്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

പ്രധാന പാതയിൽനിന്ന് വീട്ടിലേക്കുള്ള റോഡിലേക്ക് സ്‌കൂട്ടറിൽ തിരിയുന്നതിനിടെ എയ്ഞ്ചൽ ബസിനടിയിൽപ്പെടുകയായിരുന്നു. ബസ് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ എയ്ഞ്ചൽ സംഭവസ്ഥലത്തുതന്നെ മരിച്ചു.

മണ്ണുത്തിയിൽ അനുജനെ ട്യൂഷന് വിട്ടശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു എയ്ഞ്ചൽ. അനുജൻ കോതമംഗലത്തെ കോളേജിൽ ബി.ഡി.എസ് വിദ്യാർത്ഥിയാണ്. പ്രധാന റോഡിൽനിന്ന് വലതുവശത്തേക്ക് തിരിഞ്ഞ് വീട്ടിലേക്കുള്ള വഴിയിലേക്ക് കടക്കുന്നതിനിടെയാണ് പിന്നിലൂടെ എത്തിയ ബസ് ഇടിച്ചത്.

മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.  

A 20-year-old woman named Angel died after a KSRTC bus hit her scooter at Paravattani Ullukkara in Thrissur. The accident occurred while she was returning home after dropping her younger brother for tuition, with her mother witnessing the tragedy. Police have begun an investigation, and the body has been sent for postmortem.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390692/ksrtc-bus-hits-scooter-thrissur)